ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിലാക്കാൻ പൊലീസ്

നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം| ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിലാക്കാൻ പൊലീസ്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേർ അറസ്റ്റിലായേക്കും. കേസിൽ കുറ്റപത്രം സമർപ്പിച്ച് ജാമ്യം തടയുകയാരിക്കും പൊലീസിന്റെ നീക്കം. ഇതുവരെ പിടിയിലായത് 25 പേർ. ആദ്യ 5 പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ , ഇഡി സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരുന്നു. ഇതുവരെ 25 പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ആറുപേരെ കൂടി ഇന്നലെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.

വീണ ടിയുടെ വീട്ടിൽ നടത്തിയ ഇഡി റെയ്ഡിൽ നിന്നടക്കം പിടിച്ചെടുത്ത രേഖകളിൽ വിശദപരിശോധന നടക്കുന്നു. മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ സ്രോതസുകളാണ് ഇഡി അന്വേഷിക്കുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടിയോളം രൂപയാണ് ഇഡി മരവിപ്പിച്ചത്. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീൽ നാളെ പരിഗണിക്കും.ഹർജി പരിഗണിച്ച ശേഷം വീണ -ടിയ്ക്ക് നോട്ടീസ് അയക്കുന്നതിൽ തീരുമാനം ഉണ്ടാകും.വീണയുടെ ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി തീരുമാനിച്ചിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപ‌യായിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. റെയ്ഡിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ഇഡിയുടെ തീരുമാനം

You might also like

-