അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് സ്ത്രീകളോട് ഒരു തരത്തിലുള്ള വിവേചനവുമില്ല.വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച്, മന്ത്രി സി പി ജോണ്‍
" അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് സ്ത്രീകളോട് ഒരു തരത്തിലുള്ള വിവേചനവുമില്ല... സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എല്ലാ സ്ത്രീകൾക്കും ബസിൽ സൗജന്യ യാത്ര ചെയ്യാം
തിരുവനന്തപുരം |പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി ജോൺ വ്യക്തമാക്കി.
” അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് സ്ത്രീകളോട് ഒരു തരത്തിലുള്ള വിവേചനവുമില്ല… സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എല്ലാ സ്ത്രീകൾക്കും ബസിൽ സൗജന്യ യാത്ര ചെയ്യാം, അത് സ്ത്രീകളുടെ അവകാശമാണ് പ്രിയദർശിനി പദ്ധതി തുടങ്ങിയ യുഡിഎഫ് സർക്കാർ. പദ്ധതി നിർത്തലാക്കാൻ വേണ്ടി ശ്രമിക്കുന്നുവെന്ന് നുണപ്രചരണം നടക്കുന്നുണ്ട് കേരളത്തിൽ ദാരിദ്ര്യം ഉണ്ടെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു ” മന്ത്രി കൂട്ടിച്ചേർത്തു
വിവാദ പരാമർശത്തിൽ ശ്രദ്ധിക്കേണ്ടതായിരുന്നു. വിമർശനം ഉൾക്കൊള്ളുന്നു. ഖേദം പ്രകടിപ്പിക്കുന്നതിൽ തനിക്ക് വിഷമമില്ല. വിവാദം ഇവിടെ തീരണമെന്ന് മന്ത്രി പറഞ്ഞു. പ്രിയദർശിനിയിൽ ചില സിപിഐഎം നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പദ്ധതി പൂർവ്വാദികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. സ്ത്രീകളോട് വിവേചനമില്ല. ആരുടെയും ഔദാര്യമല്ല സൗജന്യ യാത്രയെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വൻ ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി ബസിൽ തള്ളിക്കയറുന്നുവെന്നായിരുന്നു അധിക്ഷേപം.
ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നും ദരിദ്രരായി അഭിനയിക്കുന്നുവെന്നുമുള്ള ഗതാഗതമന്ത്രിയുടെ പരാമര്‍ശമായിരുന്നു വിവാദമായത്. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ‘ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്’, സി പി ജോണ്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.