ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലാ മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രം, കിഫ്ബി കടംവാങ്ങിയ തുകയുടെ പലിശ നിരക്ക് കേട്ടാല്‍ തലകറങ്ങി വീഴും.
കേരളം വളരെ മോശം അവസ്ഥയിലാണെന്നും സതീശന്‍ പറഞ്ഞു. കിഫ്ബി കൊണ്ടുവന്നപ്പോൾ എതിർത്തയാളാണ് ഞാൻ. കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും
തിരുവനന്തപുരം| ധവളപത്രം ഉമ്മാക്കിയല്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയനറെ പരാമർശത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞു സാമ്പത്തികാവസ്ഥയ്ക്ക് മാറ്റം വേണം. കേരളം വളരെ മോശം അവസ്ഥയിലാണെന്നും സതീശന്‍ പറഞ്ഞു. കിഫ്ബി കൊണ്ടുവന്നപ്പോൾ എതിർത്തയാളാണ് ഞാൻ. കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും. സംസ്ഥാനത്തിന്റെ ഗ്യാരന്റിയിലാണ് വായ്പ. കിഫ്ബി കടം ഞങ്ങളുടെ തലയിലാണ് വന്നത്. കിഎഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായിരുന്നു. ധന വകുപ്പുമായി ബന്ധം ഉണ്ടായിരുന്നില്ല. ജി.സുധാകരൻ കിഫ്ബി കുറവുകൾ മനസ്സിലാക്കിയ ആളാണെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ പറ്റിക്കുകയാണ്. മുന്‍ സർക്കാരിന്റെ കയ്യില്‍ 6,000 കോടി ഉണ്ടായിരുന്നുവെങ്കില്‍ കടം കൊടുക്കാനുള്ളിടത്ത് എന്തുകൊണ്ട് കൊടുത്തില്ലെന്നും വി ഡി സതീശന്‍ ചോദിച്ചു.
‘27,000 കോടി ഡിഎ കുടിശ്ശികയുണ്ട്. 6,000കോടി ബാക്കിയുണ്ടെങ്കില്‍ ഒരു കുടിശ്ശികയെങ്കിലും കൊടുക്കാമല്ലോ. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള കുടിശ്ശിക എന്തുകൊണ്ട് കൊടുത്തില്ല. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് 476 കോടി രൂപ നല്‍കാനുണ്ട്. കാരുണ്യ സ്‌കീമില്‍ 2017 കോടി ഉണ്ട്. ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഒരു കഥയുണ്ടാക്കുക സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക. എല്ലാ വിവരവും ധവളപത്രത്തില്‍ ഉണ്ട്. ട്രഷറി ബാലന്‍സ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പദ്വ്യവസ്ഥ വളരെ മോശമാണ്’, വി ഡി സതീശന്‍ പറഞ്ഞു.
‘കിഫ്ബി കടംവാങ്ങിയ തുകയുടെ പലിശ നിരക്ക് കേട്ടാല്‍ തലകറങ്ങി വീഴുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രത്യേക സാമ്രാജ്യം പോലെയാണ് കിഫ്ബിയെ വെച്ചിരിക്കുന്നത്. കിഫ്ബി ഞങ്ങള്‍ക്കൊരു പ്രശ്‌നമാണ്. പൊതുമരാമത്ത് വഴിയുണ്ടായ നഷ്ടവും കൂടുതലാണ്. പിഡബ്ല്യൂഡി വകുപ്പിലുണ്ടായ അനാവശ്യകാലതാമസം പ്രതിസന്ധിയുണ്ടാക്കിയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ട്രഷറിയില്‍ വലിയ തുകയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണ്. ട്രഷറി ക്യാഷ് ബാലന്‍സ് പരിശോധിച്ചാല്‍ ഇത് വാസ്തവം അല്ലെന്ന് മനസ്സിലാകും. ജനങ്ങളെ കബളിപ്പിക്കുകയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.
കിഫ്ബിയിൽ വിദഗ്ദാഭിപ്രായം തേടും. ആർക്കും ദോഷകരമല്ലാത്ത തരത്തിൽ തീരുമാനെടുക്കും. ബിജെപി അദ്ധ്യക്ഷൻ നയപ്രഖ്യാനത്തിൽ നല്ലത് പറഞ്ഞെങ്കിൽ അദ്ദേഹത്തിന് നന്ദിയെന്നും നേമത്ത് എൽഡിഎഫിന്റെ വോട്ടും കുറഞ്ഞുവെന്നും സതീശന്‍ പറഞ്ഞു. ചാത്തന്നൂരിൽ യുഡിഎഫിന് വോട്ട് കൂടി. എൽഡിഎഫിന് കുറഞ്ഞു. കഴകൂട്ടത്ത് എൽഡിഎഫിന് വോട്ട് കുത്തനെ കുറഞ്ഞു. പിണറായി പറയുന്ന വാദം ശരിയെങ്കിൽ സിപിഎം വെള്ളിത്താലത്തിൽ ബിജെപിക്ക് സീറ്റുകൾ നൽകിയെന്നും സതീശന്‍ പറഞ്ഞു. ക്വിറ്റ് ഇന്ത്യ കാലത്ത് കമ്മ്യൂണിസ്റ്റുകാർ ഒറ്റുകാർ ആയിരുന്നെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സർക്കാരിനെ സൂക്ഷ്മമായി എംഎൽഎമാർ നിരീക്ഷണം നടത്തുന്നു. തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്തും. വിട്ടുവീഴ്ചയില്ലാത്ത മതേത്വരത്തെ നിലപാട് ആണ് യുഡിഎഫ് സ്വീകരിച്ചത്. വർഗീയത പറയരുതെന്ന് മുഖം നോക്കി പറഞ്ഞു. അതിനുള്ള മറുപടിയാണ് ജനം നൽകിയ വിജയമെന്നും സതീശന്‍ വ്യക്തമാക്കി.