മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചു 7 പേരെ കാണാതായി വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നൽകും. മുഖ്യമന്ത്രി

ഭക്ഷണം കഴിക്കുന്നത് തെറ്റാണോ എന്നായിരുന്നു വിരുന്നിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം. 2018ലും 19ലും അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ലേയെന്നും വി ഡി സതീശൻ ചോദിച്ചു.

തിരുവനന്തപുരം | കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണ സെക്രട്ടറി യോ​ഗം ചേർന്ന് മുൻകരുതൽ എടുത്തിരുന്നു. ഐഎംഡിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രിയാണ്. പരിശോധിക്കാൻ മറ്റ് സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെയാണ്. ആശങ്ക വേണ്ട. അടിസ്ഥാനരഹിതമായ വാര്‍ത്ത ചിലര്‍ നല്‍കി. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. അതിന് എതിരെ നടപടി സ്വീകരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.രാത്രി വെള്ളം തുറന്നു വിടുന്നുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കടലാക്രമണ സാധ്യതയുള്ള സ്ഥലം പ്രത്യേകമായി ശ്രദ്ധിക്കാന്‍ നടപടി സ്വീകരിച്ചു. കടലാക്രമണം ശ്രദ്ധിക്കും

മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 165 ഹെക്ടറിൽ കൃഷിനാശമുണ്ടായി. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാൽ കര്‍ശന നടപടി വരും. ഒരു ഡാമിലും വെള്ളം അധികമില്ലെന്നും തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. നിലവിൽ മൂഴിയാറിൽ മാത്രമാണ് പ്രശ്നമുള്ളത്. 350 മില്ലീമീറ്റര്‍ വരെ മഴ പെയ്തതാണ് പ്രശ്നം. പ്രളയക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നൽകും. വീടുകളിൽ വെള്ളം കയറിയവര്‍ക്കും 10000 രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നൽകും.

ഭക്ഷണം കഴിക്കുന്നത് തെറ്റാണോ എന്നായിരുന്നു വിരുന്നിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം. 2018ലും 19ലും അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ലേയെന്നും വി ഡി സതീശൻ ചോദിച്ചു. 3 മണിക്കാണ് ഭക്ഷണം കഴിക്കാൻ പോയത്. ഹെലികോപ്റ്റര്‍ യാത്രയിലും മുഖ്യമന്ത്രി വിശദീകരണം നൽകി. ഔദ്യോഗിക യാത്രക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രൂപ പോലും സര്‍ക്കാരിന് യാത്ര കൊണ്ട് നഷ്ടമായിട്ടില്ല. താൻ പാര്‍ട്ടി സമ്മേളനത്തിനല്ല ഹെലികോപ്റ്ററിൽ പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഴക്കെടുതി അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? നടക്കുന്നത് ഹീനമായ അപവാദ പ്രചാരണം; ഹെലികോപ്റ്റർ യാത്രിൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല’; മുഖ്യമന്ത്രി

സൽക്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. താൻ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താൻ സത്കാരത്തിന് പോയതല്ല, സുഹൃത്തിൻ്റ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018 , 19 പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണി ആയിരുന്നോയെന്നും വിഡി സതീശൻ ചോദിച്ചു. തൻ ഭക്ഷണം കഴിച്ചു പോയത് തെറ്റാണോയെന്നും ജനം വിലയിരുത്തട്ടെയന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൂന്ന് മണിക്കാണ് പൊന്നാനിയിൽ എത്തുന്നത്. ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ്. ഹീനമായ അപവാദ പ്രചാരണമാണ് നടക്കുന്നത്. ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? എന്ത് ഔചിത്യക്കുറവാണുണ്ടായത്. സത്കാരത്തിനല്ല പോയത്’ മുഖ്യമന്ത്രി പറഞ്ഞു.

പോകുന്ന വഴിയിൽ എല്ലാ ഉദ്യോഗസ്ഥരെയും വിളിച്ചു. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസിലായതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഒന്നും പറയാനില്ലാത്തതിനാൽ ഇതൊക്കെ പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഇതേ സന്ദർഭത്തിൽ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയായിരുന്നു. താൻ ഭക്ഷണം കഴിച്ചുവെന്നതാണോ തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു
താൻ ഹെലികോപ്റ്ററിൽ ഒരു സ്വകാര്യയാത്രയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് പോയത്. നിക്ഷേപ ചർച്ചയ്ക്കാണ് പോയത്. വന്ദേ ഭാരതിൽ പോകാനായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ഇൻവെസ്റ്റ്മെൻ്റ് ഗ്രൂപ്പിന് സമയക്കുറവ് ഉളളത് കൊണ്ടാണ് യാത്ര ഹെലികോപ്റ്ററിൽ പോയത്. എൻ്റെ യാത്ര കൊണ്ട് സർക്കാരിന് ഒരു രൂപ പോലും നഷ്ടമില്ല. മുൻ സർക്കാർ നൽകിയ വാടകയിലാണ് പോയത്. മുൻ മുഖ്യമന്ത്രി SDRF ൽ നിന്ന് പണമെടുത്ത് പാർട്ടി ആവശ്യങ്ങൾക്ക് പോയി എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

You might also like

-