സംസ്ഥാനത്ത് ഇന്നും മഴ തുടരും,പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കും. ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക ഇരകൾക്ക് ഉളള നഷ്ടപരിഹാരം അടുത്ത മന്ത്രി സഭ യോഗം പ്രഖ്യാപിക്കും. പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കമെന്ന മുന്നറിയിപ്പ് കിട്ടിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കൊച്ചി ,മലപ്പുറം | സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

വടക്കന്‍ ജില്ലകളില്‍ അതിജാഗ്രത തുടരുകയാണ്. കണ്ണൂരും കോഴിക്കോടും ഇടവിട്ട് മഴ തുടരുന്നുണ്ട്. ശബരിമല ഉള്‍പ്പെടെ പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും മഴ തുടരുന്നുണ്ട്. പമ്പയാറിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ശമനമായിട്ടില്ല ,പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി മുതല്‍ സ്‌കൂളും വീടുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയിൽ മണ്ണിടിയുന്നുണ്ടായിരുന്നു.

തെങ്ങ് ഉള്‍പ്പെടെ കടപുഴകി വീണു. നിലവില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിയുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകി. ഒന്നര മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക. തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിർദേശം നൽകി. ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇലാഹിയ നഗർ,കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ വെള്ളം ഇറങ്ങിയതോടെ ശുചീകരിച്ച് താമസത്തിന് തയ്യാറെടുക്കുന്നതോടെയാണ് വീണ്ടും വെള്ളം കയറിയത്.

ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴയാണ് ലഭിക്കുന്നത്. ചെറുതോണി കട്ടപ്പന പാതയിലും വണ്ണപ്പുറം ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ തുടങ്ങിയ ഡാമുകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്.പത്തനംതിട്ട റാന്നിയിൽ കഴിഞ്ഞദിവസം വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വെള്ളം കയറിയത് 200 ൽ അധികം കടകളിൽ. മാമുക്ക്, ചെത്തോങ്കര ,ഇട്ടിയപ്പാറ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത്. 400ൽ അധികം വീടുകളിലും വെള്ളം കയറിയിരുന്നു.നിലവിൽ വ്യാപാര മേഖലയുടേയും വീടുകളുടേയും നഷ്ടത്തിന്റെ കണക്ക് അധികൃതർ വിലയിരുത്തുകയാണ്. വ്യാപാര മേഖലയിൽ 25 കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
പത്തനംതിട്ടയിലെ കനത്ത മഴയുടെ സാഹചര്യത്തില്‍ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡിആര്‍എഫ് സംഘം, മത്സ്യത്തൊഴിലാളി സംഘം, ഫയര്‍ ഫോഴ്‌സ് സംഘം എന്നിവര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധനബോട്ടുകള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തുപത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കും. ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക ഇരകൾക്ക് ഉളള നഷ്ടപരിഹാരം അടുത്ത മന്ത്രി സഭ യോഗം പ്രഖ്യാപിക്കും. പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കമെന്ന മുന്നറിയിപ്പ് കിട്ടിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമെന്ന സിപിഐഎം ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാറിലേത് പെട്ടെന്ന് തുറക്കേണ്ട ഡാമാണ്. റൂൾ കർവ് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തിയെന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ ആരോപണം സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മണിയാർ അടയ്ക്കാൻ ഗേറ്റുകൾ പോലുമില്ല. രണ്ടര വർഷമായി തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ വീഴ്ചയാണെന്ന് അദേഹം കുറ്റപ്പെടുത്തി. അടിയന്തരമായി പണികൾ പൂർത്തിയാക്കേണ്ട സാഹചര്യമുണ്ട്. പ്രളയസാഹചര്യം കഴിഞ്ഞാൽ ഉടൻ തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

You might also like

-