നിപ; തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചത്തലത്തിൽ തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം

0

 

കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചത്തലത്തിൽ തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം. വാളയാർ ഉൾപെടെ ഉള്ള ചെക്പോസ്റ്റുകളില്‍ പരിശോധന വര്‍ധിപ്പിച്ചു.ഇപ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും കടത്തിവിടരുത് എന്ന് നിര്‍ദേശം ചെക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കികിട്ടുണ്ട്. കോയമ്പത്തൂർ ജില്ലാ കലക്ടർ ഡോ.ജി.എസ് സമീരൻ വാളയാർ ചെക്പോസ്റ്റ് സന്ദർശിച്ചു. ഒരു ഡോസ് വാക്സിനെടുത്തതോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരുന്നെങ്കില്‍ ചെക്പോസ്റ്റ് കടത്തിവിടുമായിരുന്നു.

 

You might also like