യുഡി എഫിൽ നിന്നും വന്നതിനാൽ “അതിന്റെ ദൗർബല്യമുണ്ടെന്ന്”കെ ടി  ജലീൽ

വിവാദത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തവനൂരിലെ ജലീലിന്റെ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷം

0

തിരുവനന്തപുരം : കെ ടി ജലീലിനെതിരായ മാർക്ക് ദാന വിവാദം പരിശോധിക്കുമെന്ന് സിപിഎവ്യ്കതമാക്കി ,ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കും ആരോപണത്തിൽകഴമ്പുണ്ടെങ്കിൽ തിരുത്തും ജലീൽ രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തോട് വിയോജിപ്പെന്നും ഇത് യുഡിഎഫ് രീതിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. “യുഡിഎഫിലായിരുന്ന തനിക്ക് അതിന്റെ ദൗർബല്യമുണ്ടെന്ന് “മന്ത്രി കെ ടി ജലീൽ പ്രതികരിച്ചു.
അതേസമയം മാർക്ക് ദാനവിവാദം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാർക്ക് ദാനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു.

വിവാദത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തവനൂരിലെ ജലീലിന്റെ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷം. കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തർ മന്ത്രിയെ കരിങ്കൊടികാട്ടി.വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി . കുറ്റിപ്പുറത്ത് മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് പ്രവർത്തകർ ഇരച്ചു കയറി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനുഷ് ലാല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു

You might also like

-