ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണമായ ക്രിസോടൈൽ ആസ്ബസ്‌റ്റോസ്

ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം എഫ് ഡി എ നടത്തിയ പരിശോധനയിലാണ് കാൻസറിന്‌ കാരണമായ ആസ്ബറ്റോസ് ക്രിസോടൈൽ കണ്ടെത്തിയത്

0

ഡൽഹി :കാൻസറിന്‌ കാരണമായ ആസ്ബറ്റോസ് ക്രിസോടൈൽ നാരുകൾ കണ്ടത്തിയതിനെത്തുടർന്നു ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുടെ ബേബി പൗഡറിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ ) വിലക്കേർപ്പെടുത്തി ഇതേതുടർന്ന് വിപണനം നടത്തിയ ജോണ്‍സണ്‍ & ജോണ്‍സണ്‍ ന്റെ . 33,000 ബോട്ടില്‍ ബേബി പൗഡർ കമ്പനി തിരിച്ചുവിളിച്ചു. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം എഫ് ഡി എ നടത്തിയ പരിശോധനയിലാണ് കാൻസറിന്‌ കാരണമായ ആസ്ബറ്റോസ് ക്രിസോടൈൽ കണ്ടെത്തിയത്.
“മലിനമായ കുപ്പിയിൽ ഒരു തരം ആസ്ബറ്റോസ് ക്രിസോടൈൽ നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് എഫ്ഡിഎ വക്താവ് ഗ്ലോറിയ സാഞ്ചസ്-കോണ്ട്രെറാസ് പറഞ്ഞു. ഉപയോക്താക്കൾ ഉടൻ തന്നെ പൌഡർ ഉപയോഗിക്കുന്നത് നിർത്തണമെന്നും പണം തിരികെ ലഭിക്കുന്നതിനായി ജെ & ജെയുമായി ബന്ധപ്പെടണമെന്നും” എഫ്ഡിഎ ശുപാർശ ചെയ്തു. എഫ്ഡി‌എ പരീക്ഷിച്ച മറ്റൊരു ജോൺസന്റെ ബേബി പൗഡർ ആസ്ബറ്റോസിന് നെഗറ്റീവ് ആണെന്ന് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു

ജോണ്‍സണ്‍ & ജോണ്‍സന്റെ 130 വര്‍ഷത്തെ ചരിത്രത്തില്‍‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്നത്. ബേബി പൗഡര്‍ ഉള്‍പ്പെടെ ജോണ്‍സണ്‍ & ജോണ്‍സണിന്റെ നിരവധി ഉല്‍പന്നങ്ങള്‍ മുന്‍പും ആരോപണം നേരിട്ടിരുന്നു. വൈദ്യ ഉപകരണങ്ങള്‍, ചില മരുന്നുകള്‍ എന്നിവക്കെതിരെയും യു.എസില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസില്‍ കമ്പനിക്ക് 32,000 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അര്‍ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ മരിച്ചിരുന്നു.

കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍) ആണ് ഉല്‍പ്പനം നിരോധിച്ച് ഉത്തവിട്ടത്.

ടാൽക്കം പൌഡർ അധിഷ്ഠിത പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങൾ തങ്ങൾക്ക് ക്യാൻസർ ഉണ്ടാക്കിയതായി ആരോപിച്ചു നിരവധി രാജ്യങ്ങളിൽനിന്നുമായി ലക്ഷകണക്കിന് കേസുകളാണ് ജെ & ജെ കമ്പനിക്കെതിരെയുള്ളതു ഭീമമായ തുക നൽകി ചില കേസ്സുകൾ
ഇവർ ഒത്തുതീർപ്പാക്കിയിട്ടുണ്ടങ്കിലും 15,500 കേസ്സുകൾ ഇപ്പോൾ അവശേഷിക്കുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് ജൂലൈയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

You might also like

-