ജ്വലിക്കുന്ന വിപ്ലവം തൊണ്ണൂറ്റിയാറാം ആണ്ടിലേക്ക്

കേരളത്തില്‍ മറ്റൊരു നേതാവിനും കിട്ടാത്തത്ര ജനപിന്തുണയാണ് വി.എഎന്ന കമ്മ്യൂണിസ്റ്റ് നേതാവിനുള്ളത് എപ്പോഴും പാർട്ടിക്ക് അധിതനായി നേരിന്റെ പക്ഷത്തുനിലയുറപ്പിക്കുന്ന വി എസ് പാർട്ടിക്കപ്പുറം ജനഹൃദയങ്ങളെ കിഴടക്കിയ ഇന്ത്യയിലെ അപൂർവ്വം വിപ്ലവ നേതാക്കളിൽ ഒരാളാണ്

0

തിരുവനതപുരം :പുന്നപ്ര വയലാർ സമരനായകൻ കേരളത്തിലെ എണ്ണമറ്റ ജാനകിയ സമരങ്ങളുടെ മുന്നണി പോരാളി
മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റി ആറാം പിറന്നാള്‍.ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ജനിച്ച വി എസ് അച്യുതാനന്ദൻ വി എസ് ആയിമാറിയതിനുപിന്നിൽ ഒട്ടനവധി സമര പോരാട്ടങ്ങളുടെ കഥയുണ്ട്

കേരളത്തില്‍ മറ്റൊരു നേതാവിനും കിട്ടാത്തത്ര ജനപിന്തുണയാണ് വി.എഎന്ന കമ്മ്യൂണിസ്റ്റ് നേതാവിനുള്ളത് എപ്പോഴും പാർട്ടിക്ക് അധിതനായി നേരിന്റെ പക്ഷത്തുനിലയുറപ്പിക്കുന്ന വി എസ് പാർട്ടിക്കപ്പുറം ജനഹൃദയങ്ങളെ കിഴടക്കിയ ഇന്ത്യയിലെ അപൂർവ്വം വിപ്ലവ നേതാക്കളിൽ ഒരാളാണ് . തന്നെ ആക്ഷേപിക്കുന്നവർക്കും അഴിമതിക്കാർക്കും എതിരായി വാക്കുകൊണ്ട് പ്രവർത്തികൊണ്ടും പോരാട്ടം അവസാനിപ്പിക്കാതെ നേതാവ് തൻ സ്നേഹിക്കുന്ന പ്രസ്ഥാനത്തെ ആരെതിർത്താലും വി എസ് പ്രതികരിക്കും പ്രതിയോഗികളുടെ നവടങ്ങു വരെ . കെ സുധാകരനും തെരഞ്ഞെടുപ്പില്‍ ശരിദൂരം പ്രഖ്യാപിച്ച എന്‍എസ്എസിനും പിറന്നാള്‍ തലേന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ച വി.എസ് തൊണ്ണൂറ്റിയാറാം പിറന്നാളിലും വീര്യം കുറയാതെ മുന്നോട്ട് പോവുന്നത്. വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനായി പ്രചാരണത്തിലും വി.എസ് സജീവമായിരുന്നു.

1923 ഒക്ടോബര്‍ 20ന് വെന്തലത്തറ ശങ്കരന്‍റെയും അക്കാമ്മയുടെയും മകനായാണ് അദ്ദേഹത്തിന്‍റെ ജനനം. ദാരിദ്ര്യം മൂലം ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച വി.എസ് തയ്യല്‍ക്കടയിലും ഫാക്ടറിയിലുമെല്ലാം തൊഴിലാളിയായി. 1940 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. വിഎസിന്‍റെ പോരാട്ട ചരിത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടി ചരിത്രമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയില്‍ നിന്ന് പുറത്ത് വന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്നത് വി.എസ് മാത്രമാണ്.
കേരളത്തിലെ കർഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. അവിടെ വെച്ചാണ് തൊഴിലാളികളുടെ ദുരിതം തനേരിട്ട് മനസ്സിലാക്കുന്നത്. മാതാപിതാക്കൾ രോഗബാധിതരായപ്പോൾ കുട്ടിയായ വി.എസ്അവരുടെ ആയുസിനായി പ്രാർത്ഥിച്ചു. പ്രാർത്ഥന ആരും കേട്ടില്ല..ഫലിച്ചില്ല.വി.എസ്.അനാഥനായി.ഇത് മൂലം വി.എസ് കടുത്ത നിരീശ്വരവാദിയായി മാറി.നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു

ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ റ്റ് ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി. എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.

പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കംകെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി. എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി

23 വര്‍ഷം പൊളിറ്റ് ബ്യൂറോ അംഗം. ഇന്ന് കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവ്. പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ്, അഞ്ച് വര്‍ഷം മുഖ്യമന്ത്രി. നിലവില്‍ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനമനസില്‍ ഇടം നേടിയത്. എല്ലാ പിറന്നാളിലേതും പൊലെ ജനകീയ കമ്മ്യൂണിസ്റ്റിന്‍റെ ഈ പിറന്നാളിനും ആഘോഷം ലളിതമായിരിക്കും

You might also like

-