ഇന്ത്യയുടെ അത്യാധുനിക ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിജയകരമായി വിക്ഷേപിച്ചു

എസ്എൽവി–എഫ്17 വിക്ഷേപണ വാഹനത്തിലായിരുന്നു ഉപഗ്രഹത്തിന്റെ കുതിച്ചുയരൽ. പുലര്‍ച്ചെ 2.55നുവിക്ഷേപണം നടന്ന് 18 മിനിറ്റ് 45 സെക്കൻഡുകൾക്കുള്ളിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ട് ലക്ഷ്യസ്ഥാനത്തേക്കുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തി

ശ്രീകരിക്കോട്ട |ഇന്ത്യയുടെ അത്യാധുനിക ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എൽവി–എഫ്17 വിക്ഷേപണ വാഹനത്തിലായിരുന്നു ഉപഗ്രഹത്തിന്റെ കുതിച്ചുയരൽ. പുലര്‍ച്ചെ 2.55നുവിക്ഷേപണം നടന്ന് 18 മിനിറ്റ് 45 സെക്കൻഡുകൾക്കുള്ളിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ട് ലക്ഷ്യസ്ഥാനത്തേക്കുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തി. ഇവിടെ നിന്ന് ഘട്ടംഘട്ടമായി ഉപഗ്രഹത്തെ 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസമകാലിക ഭ്രമണപഥത്തിലേക്ക് ഉയർത്തും.
കഴിഞ്ഞ ജൂലൈയിലെ നൈസാർ ദൗത്യത്തിന് ശേഷമുള്ള ആദ്യ ജിഎസ്എൽവി വിക്ഷേപണമാണിത്. ജനുവരിയിൽ പിഎസ്എൽവി സി–62 ദൗത്യം പരാജയപ്പെട്ട ശേഷമുള്ള ഐഎസ്ആർഒയുടെ ശക്തമായ തിരിച്ചു വരവ് കൂടിയാണിത്. 2021 ഓഗസ്റ്റിൽ ജിഎസ്എൽവി–എഫ്10 ദൗത്യത്തിലുണ്ടായ പരാജയത്തിന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ജിസാറ്റ് ശ്രേണിയിലെ ഈ ദൗത്യം വിജയം കാണുന്നത്

You might also like

-