പട്ടയത്തിനു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥ ഇനിയുണ്ടാവില്ല-എ.പി. അനില്‍കുമാര്‍
എത്രയും വേഗം ജനങ്ങള്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടി യുണ്ടാകും. ഇടുക്കിയിലെ കാര്യങ്ങളോട് വളരെ അനുകമ്പാപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 30നകം പുതുക്കിയ കുത്തകപ്പാട്ട നിരക്ക് ഉള്‍പ്പെടുത്തിയുള്ള ഉത്തരവിറങ്ങും,
ഇടുക്കി | നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി സംസ്ഥാനത്ത് ഏഴായിരം പട്ടയം വിതരണം ചെയ്യാനായത് ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള പ്രതിബദ്ധയാണ് കാണിക്കുന്നതെന്ന് റവന്യൂ വകുപ്പു മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ചെറുതോണിയില്‍ നടന്ന ഇടുക്കി ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ പട്ടയ വിതരണം കൂടി കഴിയുമ്പോള്‍ ഇത് പതിനായിരത്തിലധികമാകും.
ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആവശ്യങ്ങള്‍ ഏറ്റവും വേഗത്തില്‍ സുതാര്യമായി നല്‍കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട. പട്ടയത്തിനു വേണ്ടി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ഇനിയുണ്ടാവില്ല. എത്രയും വേഗം ജനങ്ങള്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടി യുണ്ടാകും.
ഇടുക്കിയിലെ കാര്യങ്ങളോട് വളരെ അനുകമ്പാപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 30നകം പുതുക്കിയ കുത്തകപ്പാട്ട നിരക്ക് ഉള്‍പ്പെടുത്തിയുള്ള ഉത്തരവിറങ്ങും, അടുത്ത മാസം മുതല്‍ കുത്തകപ്പാട്ടവുമായി ബന്ധപ്പെട്ട നികുതി അടയ്ക്കാനുള്ള സൗകര്യമുണ്ടാകും.
നിര്‍മ്മാണ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികളും നിയമനടപടികളും ഉണ്ടാകും.
ഭൂമിയുടെ ന്യായവില നിശ്ചയിക്കുമ്പോള്‍ ഉണ്ടാകുന്ന അപാകതകള്‍ വില്ലേജ് അടിസ്ഥാനത്തില്‍ തന്നെ പരിഹരിക്കാനുള്ള നടപടി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.
പൈനാവില്‍ ഒരു ടൗണ്‍ഷിപ്പ് എന്നുള്ള ഏറെക്കാലത്തെ ആവശ്യം സാക്ഷാത്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
റോയി കെ.പൗലോസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എ മാരായ സേനാപതി വേണു,അഡ്വ. സിറിയക് തോമസ്,എഫ്. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊപ. ഷീല സ്റ്റീഫന്‍,ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്. ദിനേശന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി,ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്,ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഫ്രാന്‍സീസ് അറയ്ക്കപ്പറമ്പില്‍, വിവിധ തദ്ദേശ സ്ഥാപന അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.