“ഇത് ഒരുമിച്ചുള്ള കച്ചവടമാണ്” എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും ഉണ്ടെന്ന് ഷോണ്‍ ജോര്‍ജ്
വി ഡി സതീശന്റെ പേരിനുനേരെ 5,00000 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിണറായി വിജയന്റെ പേരിന് നേരെ ടിക് മാർക്കില്ല. ഈ പട്ടികയിൽ ബിജെപി നേതാക്കളുടെ ആരുടെയും പേരില്ല എന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം| സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ഡയറിയിലെ വിവരങ്ങള്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപയും ടിക്കുമാണ് സതീശന്റെ പേരിന് നേരെയുള്ളത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി ഡി സതീശന്റെ പേരുള്ളത്.
ഇബ്രാഹിംകുഞ്ഞ്, തങ്ങള്‍, ചെന്നിത്തല, വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, ഹൈബി ഈഡന്‍, ബെന്നി, എം പി വീരേന്ദ്രകുമാര്‍, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, ടി എം ജേക്കബ്, ജി സുധാകരന്‍, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ ആര്‍ ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്‍, എളമരം, പന്ന്യന്‍, എസ് ശര്‍മ, വി എസ് അച്യു, പി രാജീവ്, ഗോവിന്ദന്‍ മാസറ്റർ, സി കെ ചന്ദ്രപ്പന്‍, കെ ചന്ദ്രന്‍ പിള്ള തുടങ്ങിയ പേരുകളാണ് ഷോണ്‍ പുറത്തുവിട്ട ഡയറിയിലെ പേജിലുള്ളത്.ഇതില്‍ ഇബ്രാഹിം കുഞ്ഞ്, ചെന്നിത്തല, വി ഡി സതീശന്‍, ഹൈബി ഈഡന്‍, ബെന്നി, എം പി വീരേന്ദ്രകുമാര്‍, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, പാലോട് രവി, ടി എം ജേക്കബ്, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, ഷിബു ബേബി ജോണ്‍, എസ് ശര്‍മ, എളമരം തുടങ്ങിയ പേരുകൾക്കുനേരെ ടിക് മാര്‍ക്കും രേഖപ്പെടുത്തിയിട്ടുണ്ട്. വി ഡി സതീശന്റെ പേരിനുനേരെ 5,00000 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിണറായി വിജയന്റെ പേരിന് നേരെ ടിക് മാർക്കില്ല. ഈ പട്ടികയിൽ ബിജെപി നേതാക്കളുടെ ആരുടെയും പേരില്ല എന്നതും ശ്രദ്ധേയമാണ്.
2024 ഏപ്രിലിൽ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കെ എസ് സുരേഷ് കുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ ഭാഗിക രൂപം നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ ഡയറിയിൽ രേഖപ്പെടുത്തിയിരുന്ന ‘കെ കെ’ എന്നത് പി കെ കുഞ്ഞാലിക്കുട്ടിയെയാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാർ മൊഴി നൽകിയിരുന്നു. എന്നാൽ ഷോൺ ജോർജ് പുറത്തുവിട്ട പേജിൽ കുഞ്ഞാലിക്കുട്ടിയുടെ പേരില്ല.