വന്യജീവികളുടെ സ്വാഭാവിക യാത്രയ്ക്ക് തടസ്സം നിൽക്കുന്ന നിർമ്മിതികൾ പൊളിച്ചു നീക്കണം ഇടുക്കിജില്ലാകളക്ടറുടെ ഉത്തരവിനെതിരെ ഇടുക്കിരൂപത ” മനുഷ്യത്വരഹിതമായ ഉത്തരവ് പിൻവലിക്കണം”
ജില്ലയിലെ വന്യജീവി ആക്രമണങ്ങളുടെ മൂല കാരണം വന്യജീവികളുടെ സഞ്ചാര പാതകൾ കെട്ടിയടച്ചതാണ് എന്ന കണ്ടെത്തൽ വിചിത്രവും അശാസ്ത്രീയവുമാണ്.
ഇടുക്കി | മനുഷ്യ സ്വാതന്ത്ര്യം നിക്ഷേധിച്ചു ഭരണഘടനാ വിരുദ്ധമായും ഇടുക്കി ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് ഇറക്കിയ ഉത്തരവ് ഉടൻ റദ്ദുചെയ്യണമെന്നു ഇടുക്കി രൂപത വശ്യപ്പെട്ടു , ഉത്തരവ് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്.ഇടുക്കി രൂപത മീഡിയ കമ്മറ്റി ആരോപിച്ചു .
ജില്ലയിലെ വന്യജീവി ആക്രമണങ്ങളുടെ മൂല കാരണം വന്യജീവികളുടെ സഞ്ചാര പാതകൾ കെട്ടിയടച്ചതാണ് എന്ന കണ്ടെത്തൽ വിചിത്രവും അശാസ്ത്രീയവുമാണ്. ഈ കണ്ടെത്തലിന്റെ ഭാഗമായി വന്യജീവികളുടെ സ്വാഭാവിക യാത്രയ്ക്ക് തടസ്സം നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള വേലികൾ മതിലുകൾ ഇതര നിർമ്മിതികൾ എന്നിവ എത്രയും വേഗം കണ്ടെത്തി പൊളിച്ചു നീക്കാനാണ് ഉത്തരവ്.
വന്യജീവികൾ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുകയറാതിരിക്കുന്നതിന് ജനം നടത്തുന്ന ലളിതമായ ചെറുത്തുനിൽപ്പാണ് ഈ വേലികളും മതിലുകളും. അവ പൊളിച്ച് നിൽക്കണം എന്ന് പറയുന്നത് ബോധപൂർവം ഇവിടെയുള്ള ജനത്തെ വന്യമൃഗങ്ങളുടെ ആക്രമങ്ങൾക്ക് എറിഞ്ഞു കൊടുക്കുന്നതിന് സമാനമാണ്.
വനാതിർത്തികളിൽ സോളാർ വേലി, ഫെൻസിംഗ് പോലുള്ള സുരക്ഷാ മാർഗങ്ങൾ നിർമ്മിക്കുന്നതിന് ഈ ഉത്തരവ് ഭാവിയിൽ തടസ്സങ്ങൾ സൃഷ്ടിക്കും. വന്യമൃഗങ്ങളെ വനത്തിൽ നിയന്ത്രിക്കുന്നതിന് പകരം അവയെ വനത്തിന് പുറത്ത് കടക്കുന്നതിനും ജനവാസ മേഖലകളിൽ പ്രവേശിക്കുന്നതിനും മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെടുന്നതിനും മാത്രമാണ് ഈ ഉത്തരവ് വഴിയൊരുക്കുന്നത്. കാര്യമായ ഗവേഷണങ്ങളോ പഠനങ്ങളോ ഇല്ലാതെ ഏകപക്ഷീയമായി നടത്തുന്ന ഇത്തരം ഉത്തരവുകൾ പ്രതിഷേധാർഹമാണ്.അടിയന്തരമായി ജനദ്രോഹപരമായ ഈ ഉത്തരവ് പിൻവലിച്ച് ജനത്തിന്റെ ആശങ്കയും ആകുലതയും അകറ്റാൻ ഭരണകൂടം തയ്യാറാകണം.