ഇറാൻ ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പർ സ്പോൺസർ, ഇറാനെതിരെ ഇന്ന് മുതല്‍ അമേരിക്കയുടെ ആകാശ ഉപരോധം

മതഭ്രാന്തരായ ഇറാനിയൻ ഭരണകൂടം രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും നടത്തി ഭരിച്ചു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ നരകത്തിലേക്ക് തള്ളിവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ന്യുയോർക്ക് | ഇറാൻ ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പർ സ്പോൺസർ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ എന്നും പശ്ചിമേഷ്യയുടെ ഭീഷണിയാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ഭരണ നേട്ടവും ലോകസമാധാനത്തിന് നടത്തിയ സംഭവനയും എടുത്ത് പറഞ്ഞാണ് പൊതുസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം
51 വർഷമായി, മതഭ്രാന്തരായ ഇറാനിയൻ ഭരണകൂടം രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും നടത്തി ഭരിച്ചു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ നരകത്തിലേക്ക് തള്ളിവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇടക്കാല തിരഞ്ഞെടുപ്പിൽ നേരിട്ടേക്കാവുന്ന തിരിച്ചടി തന്നെ ആശങ്കപ്പെടുത്തില്ല. രണ്ടര വർഷം കൂടി ഞാൻ ഈ സ്ഥാനത്ത് ഉണ്ടാകും. അത് ചിലർക്ക് ഓർമയില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ കാര്യത്തിൽ തനിക്ക് ഒരു വലിയ തീരുമാനം എടുക്കാനുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം അത് സംഭവിക്കും. നവംബറിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഇറാൻ ഒരു കരാറിൽ എത്തുമെന്നാണ് വിശ്വാസമെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ ട്രംപിന്റെ പ്രസം​ഗത്തിനിടെ യുഎൻ ജനറൽ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയി ഇറാനിയൻ പ്രതിനിധി സംഘം. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും ജനറൽ അസംബ്ലി ഹാളിൽ എത്തിയിരുന്നില്ല. ഹാളിൽ ഉണ്ടായിരുന്ന പ്രതിനിധി സംഘത്തിലെ മറ്റുള്ളവരാണ് ഇറങ്ങിപ്പോയത്.

ഇറാൻ യുദ്ധത്തിന് ശേഷം യുഎസിന്റെ ആയുധ ശേഖരം കുറഞ്ഞെന്ന് ചിലർ പറഞ്ഞു. എന്നാൽ അത് പറഞ്ഞവർ ഭീരുക്കളും രാജ്യവിരുദ്ധരുമാണ്. യുഎസിന്റെ ആയുധ ശേഖരത്തിൽ ഇനിയും ഉപയോ​ഗിക്കാത്ത നിരവധി ആയുധങ്ങളും ഉണ്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം സൈനിക ശക്തികൾക്ക് മാത്രം ലോകത്ത് സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്ന് ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ട്റസിന്റെ ആമുഖ പ്രഭാഷണത്തിൽ ഓർമപ്പെടുത്തി.
അതേസമയം സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇറാന്റെ വ്യോമഗതാഗതം പൂര്‍ണമായി ഇല്ലാതാക്കാനുള്ള അമേരിക്കന്‍ നടപടിക്ക് ഇന്ന് തുടക്കം.ഇറാനിലെ എല്ലാ വിമാനക്കമ്പനികളുടെയും രാജ്യാന്തര സര്‍വീസുകള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുന്ന നടപടിക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത് അമേരിക്കന്‍ ട്രഷറി വിഭാഗം പ്രഖ്യാപിച്ച കടുത്ത ഉപരോധം നിലവില്‍ വന്നാല്‍ ഇറാന്റെ വാണിജ്യ വിമാനക്കമ്പനികള്‍ ആഗോള തലത്തില്‍ ഒറ്റപ്പെടും.ആഗോള വ്യോമയാന മേഖലയില്‍ സമാനതകളില്ലാത്തൊരു പ്രതിസന്ധിയാണ് ഇന്ന് മുതല്‍ സംഭവിക്കാന്‍ പോകുന്നത്. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കുന്ന ഏറ്റവും കടുത്ത ഉപരോധ നടപടികളുടെ ഭാ?ഗമായി, ഇറാന്റെ വാണിജ്യ വിമാനക്കമ്പനികള്‍ ആഗോള തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. യു.എസിന്റെ ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ആകാശ ഉപരോധം.

You might also like

-