ചിന്നക്കലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു ,പ്രദേശത്ത് രണ്ടാഴ്ചക്കിടെ മൂന്നുപേർക്ക് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായി,നിഷ്ക്രിയരായി വനം വകുപ്പ്
ഇന്ന് രാവിലെ 5 : 30 പന്തടികാലം ഉന്നതിയിൽ എത്തിയ ചക്കകൊമ്പൻ ഇന്ന് വിളിക്കുന്ന കാട്ടാന പ്രഭാത കൃത്യത്തിനു വീടിനു പുറത്തിറങ്ങിയ ആളെ തുമ്പികൈക്ക് അടിച്ചുവീഴ്ത്തിയ ശേഷം ചവിട്ടികൊലപ്പെടുത്തുകയായിരിന്നു ,ആനയുടെ ആക്രമണത്തിൽ വിജയൻ തൽക്ഷണം മരിച്ചു .
മൂന്നാർ ,ചിന്നക്കനാൽ |ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം . പന്തടികാലം ഉന്നതിയിൽ പുത്തൻപുരക്കൽ വെള്ളയാൻ മകൻ വിജയനാണ്(47 )കാട്ടാനയുടെ അകാരമാണത്തിൽ കൊല്ലപ്പെട്ടത് .ഇന്ന് രാവിലെ 5 : 30 പന്തടികാലം ഉന്നതിയിൽ എത്തിയ ചക്കകൊമ്പൻ ഇന്ന് വിളിക്കുന്ന കാട്ടാന പ്രഭാത കൃത്യത്തിനു വീടിനു പുറത്തിറങ്ങിയ ആളെ തുമ്പികൈക്ക് അടിച്ചുവീഴ്ത്തിയ ശേഷം ചവിട്ടികൊലപ്പെടുത്തുകയായിരിന്നു ,ആനയുടെ ആക്രമണത്തിൽ വിജയൻ തൽക്ഷണം മരിച്ചു . മൃതദേഹം ആക്രണം നടന്ന പ്രദേശത്ത് തന്നെയുണ്ട് ,പ്രഭാത കൃത്യത്ഥ്യത്തെ കഴിഞ്ഞു രാവിലെ അയലവാസിയായ റെജി പി വി യുടെ വസതിക്ക് അടുത്ത് വച്ച് ചക്കക്കൊമ്പൻ ആന ആക്രമിക്കുകയായിരുന്നു .രാവിലെ മഞ്ജു വീഴ്ചയുണ്ടായിരുന്നതിനാൽ കാഴ്ചപരിമിതി ഉണ്ടായിരുന്നു ,
കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രദേശത്ത് മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത് . ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലുമാണ് . വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയാൻ ആർ ആർ ടി സംഘത്തെ പ്രദേശത്ത് വിന്യസിച്ചതായി വനവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും അപകടത്തിനുശേഷം മാത്രമാണ് ഇവർ രാസപ്രവർത്തനങ്ങൾക്ക് എത്താറുള്ളു എന്നാണ് നാട്ടുകാരുടെ പരാതി , അക്രമകാരിയും നിരവധിപേരെ കൊലപ്പെടുത്തുകയുംചെയ്തിട്ടുള്ള ചക്കകൊമ്പൻ എന്ന കാട്ടാനയെ പിടിച്ചു മറ്റൊരിടത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ല ,പ്രദേശത്ത് പ്രതിക്ഷേധവുമായി ജനങ്ങൾ റാങ്ത്തിറങ്ങിയിട്ടുണ്ട് .
നാല് മാസത്തിനിടെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്ന നാലാമത്തെ ആളാണ് വിജയന്‍. പണി സ്ഥലത്തെ ഷെഡില്‍ നിന്ന് രാവിലെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അതിഥി തൊഴിലാളിക്ക് ജീവന്‍ നഷ്ടമായത്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് ശേഷം താമസ സ്ഥലത്തേക്ക് പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു.
പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനക്കലിയില്‍ വിനോദ സഞ്ചാരിക്കാണ് ജീവന്‍ നഷ്ടമായത്. അട്ടപ്പാടി പരിപ്പന്തറയില്‍ ഭവാനിപ്പുഴയുടെ തീരത്ത് വെച്ചായിരുന്നു സംഭവം. നായാടിക്കുന്ന് സ്വദേശി 52കാരിയായ ബൂഷറയാണ് മരിച്ചത്. ഭവാനിപുഴയുടെ തീരത്ത് ബന്ധുക്കളുടെ ഒപ്പം നില്‍ക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.