മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര,സർക്കാർ ചെലവിലല്ല , ആരാണ് പണം മുടക്കിയത് എന്നത് എന്തിനു പറയണം ?
മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. സ്വകാര്യ വ്യക്തിയുടെ വിമാനത്തിലാ യിരുന്നു യാത്രയെന്നും പണം ചെലവഴിച്ച വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു "സുഹൃത്തുക്കള്‍ സഹായം ചെയ്താല്‍ എന്താണ് പ്രശ്‌നമെന്നാണ് ചോദ്യം
തിരുവനന്തപുരം | മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ. ഇതു സംബന്ധിച്ച മാധ്യമപ്രവത്തകരുടെ ചോദ്യത്തിൽ അസംതൃപ്തനായ സതീശൻ മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. സ്വകാര്യ വ്യക്തിയുടെ വിമാനത്തിലാ യിരുന്നു യാത്രയെന്നും പണം ചെലവഴിച്ച വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
“സുഹൃത്തുക്കള്‍ സഹായം ചെയ്താല്‍ എന്താണ് പ്രശ്‌നമെന്നാണ് ചോദ്യം. പിണറായി വിജയനും രാജ്യത്തെ മുഖ്യമന്ത്രിമാരെല്ലാവരും സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പകരമായി ആ വ്യക്തികളോ സംഘടനകളോ തിരികെ ഒന്നും ആവശ്യപ്പെടില്ലെന്നും അങ്ങനെ ആവശ്യങ്ങള്‍ക്കായി ക്യൂ നിന്നാല്‍ അത് നിവര്‍ത്തിച്ച് കൊടുക്കുന്ന സര്‍ക്കാരല്ല ഇവിടെയുള്ള” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പോയില്ലെങ്കിൽ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്ത് തെറ്റെന്നാണ് സതീശന്റെ ചോദ്യം. മലയാളി ആയ ഒരാൾ അറേഞ്ച് ചെയ്ത ഫ്ലൈറ്റിലാണ് പോയത്. ഇനിയും പോകും. അതിൽ എന്താണ് തെറ്റ്. പിണറായിയും ഉമ്മൻ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തിൽ പോയി എന്ന് ഞാൻ പ്രതിപക്ഷത്തുള്ളപ്പോൾ ഞാൻ ചോദിച്ചില്ല. വിമാനം അറേഞ്ച് ചെയ്യുന്നവർ ഔദാര്യം കൈപറ്റുന്നവരല്ല. ഇനിയും ഞാൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.