മാസപ്പടിക്കേസ് ,പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു.ക്രൈം ബ്രാഞ്ച് എഡിജിപിക്ക് ചുമതല

3 ഡിവൈഎസ്പിമാരും 5 ഇൻസ്പെക്ടർമാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരെയും എസ്ഐടിയിൽ ഉൾപ്പടുത്തിയിട്ടുണ്ട്

തിരുവനന്തപുരം| മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഡിവൈഎസ്പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടെയാണ് അന്വേഷണ സംഘം. 3 ഡിവൈഎസ്പിമാരും 5 ഇൻസ്പെക്ടർമാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരെയും എസ്ഐടിയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.

ഇ ഡി ഉദ്യോഗസ്ഥരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. ഇഡി കത്തിലെ ഹവാല ഇടപാട് പരാമര്‍ശങ്ങളും അന്വേഷണ പരിധിയില്‍ വരും എന്നാണ് വിവരം. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അന്വേഷണം ഡിജിപിക്ക് വിടാന്‍ തീരുമാനിച്ചത്
അതേസമയം മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു.കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ഞങ്ങൾ ആരും ഇല്ലായിരുന്നല്ലോ. ഞങ്ങൾക്ക് ഒരു എടുത്തു ചാട്ടവും ഇല്ലായിരുന്നു. നിയമോപദേശത്തിൽ വ്യക്തമായി സുപ്രീം കോടതി വിധി അടക്കം പറഞ്ഞിരുന്നു. കേരള പൊലീസിന് കൈമാറിയാൽ അന്വേഷണം നടത്തിയേ മതിയാകു എന്നാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ FIR ഇടാവൂ എന്നും സുപ്രീം കോടതി വിധിയുണ്ട്. അന്വേഷണം നിയമപരമായ ബാധ്യത ആണ്. തീരുമാനം എടുക്കാൻ സർക്കാർ ബാധ്യസ്ഥർ. ആരെയും വേട്ടയാടാനൊ പ്രതികാര ബുദ്ധിയോ സർക്കാരിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

You might also like

-