മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം

പത്ത് മാസത്തിനിടെ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ 14 തവണയാണ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോം 6ൽ വരുത്തിയ മാറ്റങ്ങളിൽ അടക്കമാണ് വിയോജിപ്പ്.

ഡൽഹി| തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയെന്ന വാർത്തകൾക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം ശക്തം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പ്രതിഷേധം കടുപ്പിക്കാനാണ് കോക്റോച്ച് ജനത പാർട്ടിയുടേയും തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കപിൽ സിബലിന്റെ വസതിയിൽ വച്ചാണ് അഭിജിത് ദീപകെയുടെ നേതൃത്വത്തിൽ വാർത്ത സമ്മേളനം.

പത്ത് മാസത്തിനിടെ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ 14 തവണയാണ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോം 6ൽ വരുത്തിയ മാറ്റങ്ങളിൽ അടക്കമാണ് വിയോജിപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പട്ടു. സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ശത്രു എന്നാണ് സിജെപിയുടെ പ്രതികരണം. അതേസമയം ഭിന്നതയെന്ന വാർത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ തള്ളി. എസ്ഐആർ അടക്കം എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ ഒറ്റക്കെട്ടായി എടുത്തതാണ്, തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് വിയോജിപ്പുകളും നിർദ്ദേശങ്ങളും ഉയരുന്നത് സ്വാഭാവിമെന്നുമാണ് കമ്മിഷന്റെ വിശദീകരണം.

You might also like

-