ഫിബ ഡിജിറ്റൽ കോൺഫറൻസ് ജൂലായ് 31- ആഗസ്റ്റ് 1 ന്

ഡിജിറ്റൽ കോൺഫറൻസായി മാറ്റുന്നതിനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു

0

ഫിലാഡൽഫിയ: നോർത്ത് അമേരിക്ക ഇന്ത്യൻ ബ്രദറൺ അസംബ്ളികളുടെ കൂട്ടായ്മയായ ഫിബാ ഈ വർഷം ജൂലായ് 31 മുതൽ ഫിലാഡൽഫിയയിൽ നടത്തുവാൻ തീരുമാനിച്ച 2020 ഫിബ കോൺഫറൻസ് ,പാൻഡമിക്കിന്റെ പ്രത്യേക സാഹചര്യത്തിൽ മാറ്റി വയ്ക്കുന്നതിനും ,ഡിജിറ്റൽ കോൺഫറൻസായി മാറ്റുന്നതിനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

യു.എസ് എ, കാനഡ ലോക്കൽ ബ്രദറൺ അസംബ്ളികളിലുള്ള വിശ്വാസികളുടെ ആത്മീക വർദ്ധനയ്ക്കും കൂട്ടായ്മക്കും വേണ്ടി 2004-ലാണ – ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ അസംബ്ളിസ് ഇൻ നോർത് അമേരിക്ക ഫിബ രൂപീകൃതമായത്.തുടർന്ന് സംഘടനയുടെ ആഭിമുഖ്യത്തിൽ കോൺഫറൻസുകൾ സംഘടിപ്പിച്ചിരുന്നു.

2020 ഫിബ ഡിജിറ്റൽ കോൺഫറൻസിൽ ഹെൽത്ത് ഓഫ് ദി ബോഡി ഓഫ് ക്രൈസ്റ്റ് എന്ന വിഷയത്തെ കുറിച്ചുള്ള ചാനൽ ചർച്ചയ്ക്ക് സുപ്രസിദ്ധ വചന പ്രഘോഷകരായ ജോയ് ജോൺ (ഇന്ത്യ), ജോൺ കുര്യൻ (ഇന്ത്യ), ജോർജ് കോശി, ജോൺ ജേക്കബ്, ജിബി പള്ളിപ്പാട് എന്നിവർ നേതൃത്വം നൽകും.

വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന കോൺഫറൻസ് അഞ്ചു സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. യുവജനങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക സെഷനിൽ നാറ്റ് സാംസൺ, മൈക്ക ടറ്റിൻ എന്നിവർ പങ്കെടുക്കും. കാലിഫോർണിയയിൽ നിന്നുള്ള സുവിശേഷ പ്രാസംഗിക്കും അധ്യാപകനും വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഫ്രാൻസീസ് ചിൻ ആണ് ഈ വർഷത്തെ ഗസ്റ്റ് സ്പീക്കർ . കേരളത്തിൽ നിന്നും സുവിശേഷകൻ ചാണ്ടപ്പിള്ള, തോംസൺ ബി.തോമസ്, പ്രൊഫ. ജോയ് ജോൺ തുടങ്ങിയവരും സംബന്ധിക്കും

You might also like

-