ഏറ്റവും ഉയർന്ന നിരക്ക്,, സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു

0

തിരുവനന്തപുരം : സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവുംകൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമായി ഇന്ന്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 888 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കംവഴിയാണ‌്. 55 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെനിന്നെന്ന് വ്യക്തമല്ല.ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7 എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.

കോട്ടയത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ്. അതിരമ്പുഴ മാര്‍ക്കറ്റില്‍ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നാല് രോഗികള്‍ക്കും ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 7 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയി. രണ്ട് വാര്‍ഡുകള്‍ അടച്ചു . കോവിഡ് രോഗികളുമായി ഇടപഴകിയ രോഗികളെ മറ്റുവാര്‍ഡുകളിലേക്ക് മാറ്റി. ഇന്നലെ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച ഏറ്റുമാനൂര്‍ , അതിരമ്പുഴ മേഖലയില്‍ കൂടുതലാളുകള്‍ക്ക് പരിശോധന തുടരുകയാണ്. എം.ജി സര്‍വകലാശാല ആസ്ഥാനത്ത് 88 പേര്‍ക്ക്പരിശോധന നടത്തിയതില്‍ എല്ലാവരുടെയും പരിശോധനഫലം നെഗറ്റീവാണ്.

4 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-