കോവിഡ് സംസ്കാരത്തിലും മാതൃകകാട്ടി കത്തോലിക്ക സഭ സെമിത്തേരില്‍ മൃതദേഹം ദഹിപ്പിച്ചു

വെള്ളക്കെട്ടും പ്രാദേശികമായ എതിർപ്പുകളും മൂലം പ്രോട്ടോകോൾ പ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് രൂപതാ തീരുമാനം.

0

ആലപ്പുഴ :കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ രൂപത. മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരികളിൽ തന്നെ ദഹിപ്പിക്കാനാണ് തീരുമാനം. വെള്ളക്കെട്ടും പ്രാദേശികമായ എതിർപ്പുകളും മൂലം പ്രോട്ടോകോൾ പ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് രൂപതാ തീരുമാനം.ആലപ്പുഴ ജില്ലാഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികളെ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിൽ മരിച്ച രണ്ടുപേരുടെ സംസ്കാരം ഇന്ന് പള്ളി സെമിത്തേരികളിൽ നടക്കും.
രൂപതയുടെ സര്‍ക്കുലര്‍. ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലാണ് തീരുമാനം വിശ്വാസികളെ സര്‍ക്കുലറിലൂടെ അറിയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള സംസ്‌കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതാത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കണമെന്നും ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി ശരീരം ദഹിപ്പിക്കുന്നതിനുള്ള മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകള്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ശവദാഹത്തിനുള്ള കേന്ദ്രങ്ങള്‍ സമീപപ്രദേശത്തുണ്ടെങ്കില്‍ അവിടെ ദഹിപ്പിച്ച് ഭസ്മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാര ക്രമം പാലിച്ച് അടക്കംചെയ്യണം. ഭസ്മം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യരുതെന്നും വിശ്വസികള്‍ക്കുള്ള ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു.

-

You might also like

-