വെല്ലുവിളിച്ച മന്ത്രി എത്തിയില്ല , കർഷക ഉച്ചകോടി ”മത വര്‍ഗ്ഗീയത”-യേക്കാള്‍ ”വരുമാന വര്‍ഗ്ഗീയത”യാണ് കേരളത്തിന് അപകടകരം

'മത വര്‍ഗ്ഗീയത''-യേക്കാള്‍ ''വരുമാന വര്‍ഗ്ഗീയത''യാണ് കേരളത്തിന് അപകടകരം.രാഷ്ട്രീയത്തേക്കാളുപരി ഉപജീവനമാണ് തിരഞ്ഞെടുപ്പ് വിഷയം ഉച്ചകോടി പ്രഖ്യപനം നടത്തി

0

തിരുവനന്തപുരം | ഭൂപതിവ് നിയമ ഭേതഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വതന്ത്ര കർഷക സംഘടകളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന് മറുപടി നല്കാൻ മന്ത്രിയുടെ സൗകര്യാർത്ഥം തിരുവനതപുരം പ്രസ്സ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ മന്ത്രി കെ രാജൻ എത്തിയില്ല .മന്ത്രിയെ ഉച്ചകോടി വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് മന്ത്രിക്കും സി പി ഐ എം എൽ മാർക്കും കത്തുകൾ നൽകിയെങ്കിലും . മന്ത്രിയോ സി പി ഐ പാർട്ടി പ്രതിനിധികളോ ഉച്ചകോടിയിലേക്ക് എത്തിയില്ല . മന്ത്രിയുടെ വെല്ലുവിളിക്ക് മറുപടി പറയാൻ മന്ത്രിക്കും അനുയോജ്യ സമയത്തും തിയതിയും എത്താൻ തയ്യാറാണെന്ന് കർഷക സംഘടനാ നേതാക്കൾ വീണ്ടും അറിയിച്ചു .

അതേസമയം ”മത വര്‍ഗ്ഗീയത”-യേക്കാള്‍ ”വരുമാന വര്‍ഗ്ഗീയത”യാണ് കേരളത്തിന് അപകടകരം.രാഷ്ട്രീയത്തേക്കാളുപരി ഉപജീവനമാണ് തിരഞ്ഞെടുപ്പ് വിഷയം ഉച്ചകോടി പ്രഖ്യപനം നടത്തി .ഭൂരിപക്ഷം ജനങ്ങളെയും വിശപ്പിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നതും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വരുമാന അന്തരം/വിടവ് അതിഭയാനകമായി വളര്‍ത്തുന്നതുമായ നയപരിപാടികളും ഭരണ തീരുമാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ഏത് രാഷ്ട്രീയപാര്‍ട്ടികളുടേതായാലും കര്‍ഷകരും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അടക്കമുള്ള സാധാരണ ജനസമൂഹം അംഗീകരിക്കില്ലെന്നും എല്ലാ ”ഇസ”ങ്ങള്‍ക്കും മുകളിലാണ് വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും പ്രശ്‌നമെന്നും ”മതവര്‍ഗ്ഗീയത”യേക്കാള്‍ ഭീകരമാണ് ”വരുമാന/സാമ്പത്തിക വര്‍ഗ്ഗീയത”യെന്നും സ്വാതന്ത്ര്യമുണ്ടായിട്ടും പട്ടിണി കിടത്താനാണ് നീക്കമെങ്കില്‍ കേരള കര്‍ഷക പൊതുസമൂഹം അത്തരം രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ ശക്തമായ രാഷ്ട്രീയ നിലപാടെടുക്കുമെന്നും കര്‍ഷക ശത്രുക്കളെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കര്‍ഷകര്‍ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യണമെന്നും രാഷ്ട്രീയത്തേക്കാളുപരി ഉപജീവന വരുമാനമായിരിക്കും മനസാക്ഷി വോട്ടിനെ സ്വാധീനിക്കുന്ന മുഖ്യഘടകമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന നാലാമത്തെയും അവസാനത്തേതുമായ കര്‍ഷക ഉച്ചകോടി തീരുമാനമെടുത്തു. 1968 – 2023 കാലഘട്ടത്തില്‍ നെല്ലിന്റെ വില 1.40 രൂപയില്‍ നിന്നും 28.20 രൂപയായി 19 ഇരട്ടി മാത്രമാണ് വര്‍ദ്ധിച്ചതെങ്കില്‍ സംഘടിത ജീവനക്കാരുടെ കുറഞ്ഞ ശമ്പളം (പ്യൂണ്‍) 70 രൂപയില്‍ നിന്നും 23000 രൂപയായി 328 ഇരട്ടി വര്‍ദ്ധിച്ചു. സമാനമാണ് മറ്റ് കാര്‍ഷിക വിളകളുടെ കാര്യത്തിലും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഭയാനകമായി വര്‍ദ്ധിക്കുന്നു.
കൃഷിയും വരുമാനവും സംസ്ഥാന നിയന്ത്രിത വിജയമായതിനാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ കാര്‍ഷിക വരുമാന മേഖലകളിലെ നിലപാടുകളായിരിക്കും കേരളത്തിലെ കര്‍ഷകരുടെ മനസാക്ഷി വോട്ടിനെ സ്വാധീനിക്കുന്ന മുഖ്യഘടകമെന്നും കര്‍ഷക ഉച്ചകോടി വിലയിരുത്തി. ഈ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ചര്‍ച്ചയാക്കിയത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു മുന്നറിയിപ്പാണ്.
കര്‍ഷകര്‍ക്ക് നല്‍കാനായി 1970കളില്‍ നിയമം മൂലം ഇടുക്കിയിലടക്കം പശ്ചിമഘട്ടത്തിലടക്കം സര്‍ക്കാര്‍ ഏറ്റെടുത്ത ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് നിയമം പാസാക്കിയ നിയമസഭയോ ജനപ്രതിനിധികളോ അരിയാതെ പരിസ്ഥിതി സംഘടനകളുടെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വയം തട്ടിക്കൂട്ടിയ ”വിദഗ്ധ സമിതി” തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി വനമാക്കി മാറ്റിയത്. കൃഷിഭൂമി ഒരു കാരണവശാലും വനമാക്കരുതെന്ന കേന്ദ്ര വന നയത്തിനെതിരായിരുന്നു ഉദ്യോഗസ്ഥരുടെ ഈ രഹസ്യ നീക്കം. ഇതൊക്കെ വിശദമായ ഉന്നതതല അന്വേഷണത്തിന് വിധേയമാക്കി വനംവകുപ്പ് അനധികൃതമായി സ്വന്തമാക്കിയ അതേ അളവിലുള്ള ഭൂമി പശ്ചിമഘട്ടത്തിന് താഴെയുള്ള നിരപ്പായ പ്രദേശത്ത് വനം വകുപ്പില്‍ നിന്നും റവന്യു വകുപ്പ് ഏറ്റെടുത്ത് 27 ലക്ഷത്തോളം വരുന്ന കേരളത്തിലെ ഭൂരഹിതരെ ഭൂമി ഉടമസ്ഥരാക്കുന്ന പദ്ധതിയാണ് കര്‍ഷക ഉച്ചകോടി പ്രഖ്യാപിച്ച രണ്ടാം ഭൂപരിഷ്‌കരണ വിപ്ലവം. മൂന്നാറിലെയും ഇടുക്കിയിലെയും ഭൂമി പ്രശ്‌നങ്ങളെപ്പറ്റിയും അതിലെ ഉന്നത സംഘടിത തട്ടിപ്പുകളെപ്പറ്റിയും വ്യക്തമായ പഠനം നടത്തിയ ബിജു പ്രഭാകര്‍ ഐ.എ.എസ്. റിപ്പോര്‍ട്ട് തന്നെ ഇക്കാര്യത്തിലെ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാടിന് തെളിവാണ്. കര്‍ഷക നേതാക്കളടങ്ങുന്ന ഒരു ഉന്നതതല സമിതി ഇക്കാര്യങ്ങള്‍ പഠിച്ച് അടിയന്തിര നടപടികളെടുക്കണം. വരുന്ന നിയമസഭാ/പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഈ വിഷയം സജീവമായി ചര്‍ച്ച ചെയ്യുന്നതിന് ഉച്ചകോടി തീരുമാനിച്ചു.
കേരളത്തിലെ രാഷ്ട്രീയേതര മതേതര സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും കര്‍ഷക ഉച്ചകോടി 23.04.2024 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ രാവിലെ 9 മുതല്‍ 2 പി.എം. വരെ നടന്നു. ഭൂപതിവ് നിയമ ഭേദഗതി വിഷയത്തില്‍ കര്‍ഷകരുമായി എന്നുവേണമെങ്കിലും പരസ്യ സംവാദം നടത്താം എന്ന റവന്യു മന്ത്രി കെ. രാജന്റെ ഏപ്രില്‍ 16-ാം തീയതി ഇടുക്കിയിലെ മാങ്കുളത്ത് നടത്തിയ വെല്ലുവിളി ഏറ്റെടുത്തതായും തിരുവനന്തപുരം കര്‍ഷക ഉച്ചകോടിയില്‍ സംവാദത്തിനായി എത്തണമെന്ന് റവന്യു മന്ത്രിയോട് കര്‍ഷക ഉച്ചകോടി ഭാരവാഹികള്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും റവന്യുമന്ത്രി എത്തിയില്ല. 17.03.2024 ന് തൃശ്ശൂരില്‍ ആയിരുന്നു ആദ്യ ഉച്ചകോടി, 2.4.2024 ന് മാനന്തവാടിയിലും 13.04.2024 ന് കുട്ടനാട്ടിലെ എടത്വയിലും കര്‍ഷക ഉച്ചകോടികള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ മിക്ക കര്‍ഷക വിരുദ്ധ നിയമങ്ങളുടെയും നീക്കങ്ങളുടെയും പ്രഭാവകേന്ദ്രം സി.പി.ഐ. ആണെന്നായിരുന്നു മുന്‍കര്‍ഷക ഉച്ചകോടികലുടെ കണ്ടെത്തല്‍.
”കേരളത്തില്‍ 2-ാം ഭൂമി വിപ്ലവത്തിന് സമയമായി. വനംവകുപ്പ് സ്വന്തമാക്കിയ കൃഷി ഭൂമി കര്‍ഷകന്റെ അവകാശം” എന്നതടക്കമുള്ള കര്‍ഷക ഉച്ചകോടികളിലെ തീരുമാനങ്ങളും നയരൂപീകരണങ്ങളും പ്രബന്ധങ്ങളുമൊക്കെ അത് അവതരിപ്പിക്കുന്ന കര്‍ഷക നേതാക്കളുടെ വ്യക്തിപരമായ നിലപാടുകളല്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 90-ല്‍പരം ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ മീറ്റിംഗുകളിലൂടെ വിവിധ സ്വതന്ത്ര കര്‍ഷക സംഘടനാ നേതാക്കളുടെ കൂട്ടായ്മ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞവയാണ് വിവിധ വിഷയങ്ങളെ സംബന്ധിച്ച കര്‍ഷക ഉച്ചകോടിയിലെ പ്രബന്ധങ്ങള്‍. അത് വ്യക്തിപരമായി കണക്കാക്കേണ്ടതില്ല. സി.പി.ഐ. അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളെ വിശദീകരിക്കുന്നതും ചോദ്യം ചെയ്യുന്നതും വ്യക്താധിഷ്ഠിതമല്ല മറിച്ച് കര്‍ഷകപക്ഷ വിശദീകരണം മാത്രമാണ്.
കടബാദ്ധ്യതകളിലും വന്യജീവി ആക്രമണങ്ങളിലും മരണമടഞ്ഞ കര്‍ഷക സഹോദരങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഉച്ചകോടിയില്‍ സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ പ്രതിനിധി സുജി മാസ്റ്റര്‍ സ്വാഗത പ്രസംഗം നടത്തി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് രണ്ടാം ഭൂപരിഷ്‌കരണ വിപ്ലവ പ്രഖ്യാപനം നടത്തി കര്‍ഷക ഉച്ചകോടികളുടെ പ്രസക്തിയെക്കുറിച്ചും കര്‍ഷക മുന്നേറ്റങ്ങളുടെ വിഷയാധിഷ്ഠിത ഏകോപന നീക്കങ്ങളുടെ ആരംഭം കുറിക്കല്‍ എന്ന വിഷയത്തെ ആടിസ്ഥാനമാക്കി അധ്യക്ഷപ്രസംഗം നടത്തി. രണ്ടാം ഭൂപരിഷ്‌കരണ വിപ്ലവത്തിന്റെ നിയമ അടിത്തറ, കൃഷിഭൂമി കര്‍ഷകന്റെ അവകാശം, 1970 ന് ശേഷം വനംവകുപ്പ് കൈയ്യേറിയ മുഴുവന്‍ കൃഷിഭൂമിയും പൂര്‍ണ്ണമായും തിരിച്ചെടുക്കല്‍, ഭൂരഹിത പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ആദിവാസി ദളിത വിഭാഗങ്ങള്‍ക്കും ഭൂരഹിത കര്‍ഷകര്‍ക്കും ഭൂമി നല്‍കല്‍ – വാദ്ഗാനലംഘനങ്ങളുടെ മാങ്കുളം മോഡല്‍ – എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രമുഖ കര്‍ഷക നിയമജ്ഞന്‍ അഡ്വ. ജോണി കെ. ജോര്‍ജജ് ഉദ്ഘാടന പ്രസംഗം നടത്തി. മാങ്കുളം കര്‍ഷക പ്രതിസന്ധിയെപ്പറ്റി മാങ്കുളം പീഡിത കര്‍ഷക അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ സിബി ജോസ് ആറ്റുപുറം വിശദീകരണം നടത്തി.
”ഡല്‍ഹി കര്‍ഷക സമരവും കര്‍ഷക നിലപാടുകളും ഇടതുപക്ഷ നിലപാടുകളിലെ വൈരുദ്ധ്യങ്ങളും” എന്ന വിഷയത്തെ സംബന്ധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജുവും കര്‍ഷകര്‍ക്കും സംഘടിതര്‍ക്കും ഇടയില്‍ ഭയാനകമായി കൂടിക്കൊണ്ടിരിക്കുന്ന വരുമാന അന്തരം: വരുമാന ശമ്പളം പെന്‍ഷന്‍ പരിധി നിയന്ത്രണ വിപ്ലവത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന വിഷയത്തെപ്പറ്റി സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ഡിജോ കാപ്പനും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. കര്‍ഷക ഉച്ചകോടി എന്തുകൊണ്ട് സി.പി.ഐ.യെ എതിര്‍ക്കുന്നു എന്ന വിഷയത്തെ സംബന്ധിച്ച് ഇടുക്കി അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലി പ്രഭാഷണം നടത്തി.
കൃഷിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍, കര്‍ഷക വരുമാന വര്‍ദ്ധനവു നീക്കങ്ങള്‍ കര്‍ഷക ശാക്തീകരണം എന്ന വിഷയത്തെ സംബന്ധിച്ച് കിസാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കന്‍തോട്ടം വിശദീകരിച്ചു. വന്യജീവി മനുഷ്യക്കൊലപാതക വിദേശ വിദഗ്ധ പഠന സമിതിയില്‍ പൂര്‍ണ്ണമായും വന്യജീവിപക്ഷ പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തിയ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളെയും വന്യജീവി ആക്രമണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയും പരിയാരം കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ ജിന്നറ്റ് മാത്യു പ്രസംഗിച്ചു. കൃഷിഭൂമി നഷ്ടപരിഹാരം നല്‍കാതെ ഏറ്റെടുത്ത് വനമാക്കാന്‍ ലോകത്തില്‍ ആദ്യമായി സി.പി.ഐ.യുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഇ.എഫ്.എല്‍. നിയമത്തെ സംബന്ധിച്ചും ഇ.എഫ്.എല്‍. നിയമം നിയമവിരുദ്ധമാണെന്ന് പരമോന്നത കോടതിവരെ വിധിച്ചിട്ടും കര്‍ഷകന്റെ കൃഷിഭൂമി നഷ്ടപരിഹാരത്തോടെ തിരികെ നല്‍കാത്ത എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളെ സംബന്ധിച്ചും ഇ.എഫ്.എല്‍. പീഡിത കൂട്ടായ്മ ചെയര്‍മാന്‍ ജോയി നിലമ്പൂര്‍ വിശദീകരണം നല്‍കി.
നിലവിലെ 27000 കോടി രൂപയുടെ സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ ചിലവില്‍ നിന്നു തന്നെ 20 ലക്ഷം കര്‍ഷകരടങ്ങുന്ന ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രതിമാസം 5000 രൂപാ സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ ആയി തന്നെ നല്‍കാമെന്നതിനെപ്പറ്റി ഒ.ഐ.ഒ.പി. പ്രതിനിധി ഷാജഹാന്‍ മണ്‍വിളയും വിഴിഞ്ഞം തുറമുഖവും മത്സ്യതൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തെ സംബന്ധിച്ച് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം പ്രതിനിധി ആന്റോ ഏലിയാസും തിരുവനന്തപുരം ജില്ലയിലെ ഭൂപതിവ് വിഷയങ്ങളും കര്‍ഷക പ്രതിസന്ധിയും എന്ന വിഷയത്തെ സംബന്ധിച്ച് ജോണ്‍ ആന്റണിയും കരയുന്ന കടല്‍ത്തീരങ്ങള്‍ യന്ത്രവല്‍കൃത കരിമണല്‍ ഖനന പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തെ സംബന്ധിച്ച് നീണ്ടകര കടല്‍ത്തീര സംരക്ഷണ പരിസ്ഥിതി പ്രവര്‍ത്തകനായ ഡി. പ്രസാദും പ്രസംഗിച്ചു.
പിന്നീട് നടന്ന ചര്‍ച്ചകള്‍ക്ക് മലനാട് രക്ഷാസമിതി ചെയര്‍മാന്‍ ഡോ. പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍ നേതൃത്വം നല്‍കി. പത്തനംതിട്ട ജില്ലാ ജനകീയ കര്‍ഷക സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു ചക്കിട്ടയില്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. കോഴിക്കോട് വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ പ്രതിനിധി അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ കൃതജ്ഞത അര്‍പ്പിച്ചു.

You might also like

-