രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് , കേരളം പോളിംഗ് ബൂത്തുകളിലേക്ക്

കേരളത്തിൽ പോളിംഗ് 80 ശതമാനത്തിന് മേലെത്തിക്കാനാണ് മുന്നണികളുടെ ശ്രമം. 2019ൽ 77.67 ശതമാനമായിരുന്നു പോളിംഗ്, വമ്പൻ പ്രചാരണത്തിൻറെ ആവേശം പോളിംഗിലുമുണ്ടാകുമെന്നാണ് വിവിധ പാർട്ടികളുടെ പ്രതീക്ഷ. അവസാനമണിക്കൂറിലും തിരക്കിൽ സ്ഥാനാർത്ഥികൾ, വിട്ടുപോയവരെ ഒരിക്കൽ കൂടി കണ്ടും മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ചും ആരാധനാലയങ്ങളിൽ പ്രാർത്ഥിച്ചും വോട്ടുറപ്പാക്കൽ തുടർന്നു.

0

തിരുവനന്തപുരം|രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. പോളിംഗ് ദിവസവും
ആത്മവിശ്വാസമാണ് മൂന്ന് മുന്നണികൾക്കും പ്രകടിപ്പിന്നു . 2 കോടി 77 ലക്ഷത്തി 49159 വോട്ടർമാരാണ് ആകെ വോട്ടർമാർ. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്. കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബം​ഗാൾ, ഛത്തീസ്​ഗഢ് എന്നി‌വിടങ്ങളിൽ മൂന്നി‌ടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് തെരഞ്ഞെടുപ്പ്.

കേരളത്തിൽ പോളിംഗ് 80 ശതമാനത്തിന് മേലെത്തിക്കാനാണ് മുന്നണികളുടെ ശ്രമം. 2019ൽ 77.67 ശതമാനമായിരുന്നു പോളിംഗ്, വമ്പൻ പ്രചാരണത്തിൻറെ ആവേശം പോളിംഗിലുമുണ്ടാകുമെന്നാണ് വിവിധ പാർട്ടികളുടെ പ്രതീക്ഷ. അവസാനമണിക്കൂറിലും തിരക്കിൽ സ്ഥാനാർത്ഥികൾ, വിട്ടുപോയവരെ ഒരിക്കൽ കൂടി കണ്ടും മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ചും ആരാധനാലയങ്ങളിൽ പ്രാർത്ഥിച്ചും വോട്ടുറപ്പാക്കൽ തുടർന്നു.

You might also like

-