ഭൂ പതിവ് നിയമ ഭേദഗതി ബിൽഅടക്കം അഞ്ചു ബില്ലുകളിൽ ഒപ്പുവച്ചു ഗവർണ്ണർ

ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.

0

തിരുവനന്തപുരം| മാസങ്ങൾക്ക് മുൻപ് നിയമ സഭ പാസാക്കുകയും ഗവര്ണ്ണരുടെ പരിഹാനയിലിലിരുന്നതുമയ് അഞ്ചു ബില്ലുകൾ ഗവർണ്ണർ ഒപ്പുവച്ചു ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ​ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്. വിവാദങ്ങൾ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവർണർ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്. സർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സർക്കാരുമായി ഗവർണർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്.

ഇടുക്കിയിലെ കർഷകർ ആശങ്ക ഉന്നയിച്ച സാഹചര്യത്തിൽ ഭൂഭേദ​ഗതി ബില്ലിൽ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നത്. അതിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ ബില്ല് തടഞ്ഞുവെക്കേണ്ട തരത്തിൽ മറ്റ് ആശങ്ക ഉണ്ടായിരുന്നില്ല. ആറ് മാസത്തോളമായി രാജ്ഭവനിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിട്ട്. എന്നാൽ ബില്ല് ​ഗവർണർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. തർക്കത്തിലുള്ള ബില്ലുകൾ രാഷ്ട്രപതിയുടെ പരി​ഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതിൽ കേന്ദ്രത്തിൽ നിന്നാണ് തീരുമാനം ഉണ്ടാകേണ്ടത്.

അതേസമയം ബില്ലുകള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ​ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മൊത്തത്തിൽ പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നതെന്നും സംസ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

You might also like

-