ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു: ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ ഉപയോ​ഗിക്കുന്നതിൽ നിന്നാണ് അരളി ഒഴിവാക്കിയത് . പൂജയ്ക്ക് പരമാവധി തെച്ചി തുളസി എന്നിവ ഉപയോഗിക്കണം.

0

കൊച്ചി : വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അരളിപ്പൂ നിരോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് അരളിപ്പൂ പൂർണ്ണമായി ഒഴിവാക്കിയത്. അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ ഉപയോ​ഗിക്കുന്നതിൽ നിന്നാണ് അരളി ഒഴിവാക്കിയത് . പൂജയ്ക്ക് പരമാവധി തെച്ചി തുളസി എന്നിവ ഉപയോഗിക്കണം.

അരളിപ്പൂവിന്റെ ഉപയോ​ഗം മരണത്തിന് കാരണമായി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം. നാളെ മുതൽ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കും. വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് നിർദ്ദേശം. തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നാളെ മുതൽ ക്ഷേത്രത്തിൽ തീരുമാനം നടപ്പിലാക്കും.

You might also like

-