കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; 17കാരൻ മരിച്ചു

തിരുനെൽവേലി സ്വദേശി അശ്വിനാണ് മരിച്ചത്.

0

തമിഴ്നാട് |തെങ്കാശിയിലെ പഴയ കുറ്റാലം വെള്ളച്ചാട്ടത്തിൽ കാണാതായ 17 മരിച്ചു. തിരുനെൽവേലി സ്വദേശി അശ്വിനാണ് മരിച്ചത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അശ്വിനെ കാണാതായത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. തെങ്കാശി മേഖലയിൽ രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നുണ്ട്.

വനമേഖലയിലും മലകളിലും പെയ്ത ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു അപകടം. സഞ്ചാരികൾ വേഗത്തിൽ ഓടിമാറുകയായിരുന്നു. ഇതിനിടെയാണ് അശ്വിൻ ഒഴുക്കിൽപ്പെട്ടത്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികൾ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

You might also like

-