ചേര്‍ത്തല പള്ളിപ്പുറത്ത് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍.

കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഏഴിനാണ് പള്ളിപ്പുറം പള്ളിച്ചന്തയ്ക്കു സമീപം കേളമംഗലം സ്വദേശി അമ്പിളി കൊല്ലപ്പെട്ടത്.

0

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി രാജേഷ്(45) ആണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെ കഞ്ഞിക്കുഴിയിലെ ബാറിന് സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.

ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ രാജേഷ്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഏഴിനാണ് പള്ളിപ്പുറം പള്ളിച്ചന്തയ്ക്കു സമീപം കേളമംഗലം സ്വദേശി അമ്പിളി കൊല്ലപ്പെട്ടത്.

രാജേഷിന്റെ ആക്രമണത്തില്‍ ഗുതുരതമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പിളിയെ കുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് ഇയാള്‍ പിടിയിലായത്.

You might also like

-