ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്

0

തിരുവനതപുരം: ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ​ഗവർണറുടെ നിർദേശം. നാളെ 11.30 രാജിക്കത്തു രാജ് ഭവനിൽ എത്തിക്കണം.യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്ന് രാജ്ഭവൻ വ്യക്തമാക്കി. 5 വി സി മാർ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്.4 പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു

സാങ്കേതിക സ‍ർവകലാശാല വിസിയെ പുറത്താക്കിയ സുപ്രിം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. എ.ജിയുടെയും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരുടെയും ഉപദേശം ആണ് ചോദിച്ചത്. സാങ്കേതിക സ‍ർവകലാശാലയിൽ ഇതുവരെ പകരം ചുമതലയും സർക്കാർ നൽകിയിട്ടില്ല.

You might also like

-