വനം ഉണ്ടാക്കിയാൽ പണംകൊയ്യാം ഗ്രീൻ ക്രെഡിറ്റ് കർഷകർക്കും ലഭിക്കും വിധം കേന്ദ്രം ഉത്തരവിറക്കി

നിലവിലെ റിസേർവ്വ് വനങ്ങൾക്ക് പുറത്ത് വനവൽക്കരണത്തിനും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും പ്രചോദനം ഉണ്ടാകുന്നതുമാണ് പുതിയ ഉത്തരവ് .നിലവിലെ സ്ഥിതി വിശേഷത്തിൽ വനവിസ്തൃതി രാജ്യത്ത് വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് കേന്ദ്രം വനത്തിനപ്പുറത്തും വനം സൃഷ്ടിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്

0

ഡൽഹി | രാജ്യത്തെ കർഷകർ വനം വച്ചുപിടിപ്പിക്കുകയോ വൃക്ഷാവരണം വർദ്ധിപ്പിക്കുകയോ ചെയ്താൽ ഗ്രീൻ ക്രിഡിറ്റ് ഫണ്ട് ല ഭിക്കും വിധം കേന്ദ്രസക്കർ ഉത്തരവിറക്കി.കർഷകന്റെ ഭൂമിയിൽ വച്ചുപിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും ആഗോള താപനം കുറക്കുന്നതിനും സഹായമെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ ഗ്രീൻ ക്രെഡിറ്റ് ഫണ്ട് കർഷകർക്കൂടി ലഭിക്കും വിധം പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത് .
വ്യക്തികളുടെയും സംഘടനകളുടെയും ഭൂമിയും തോട്ടങ്ങളിലെയും മരങ്ങൾ വൃക്ഷാവാരണമായി കണക്കാക്കിയാണ് തുക നൽകുക . നിലവിലെ റിസേർവ്വ് വനങ്ങൾക്ക് പുറത്ത് വനവൽക്കരണത്തിനും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും പ്രചോദനം ഉണ്ടാകുന്നതുമാണ് പുതിയ ഉത്തരവ് .നിലവിലെ സ്ഥിതി വിശേഷത്തിൽ വനവിസ്തൃതി രാജ്യത്ത് വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് കേന്ദ്രം വനത്തിനപ്പുറത്തും വനം സൃഷ്ടിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത് . കേരളത്തിലെ റബ്ബർ ,തേയില ഏലം മേഖലയിലെ കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും . കൃഷിക്കാരന്റെ ഭൂമിയിൽ നട്ടുവർത്തിയിട്ടുള്ള മരങ്ങൾ എത്രമാത്രം കാർബൺ വലിച്ചെടുത്ത് അന്തരീക്ഷ മലിനീകരണം കുറക്കുന്നു എന്നത് കണക്കാക്കിയായിരിക്കും ഗ്രീൻ ക്രെഡിറ്റ് .കർഷകന്റെ ഭൂമിയിലെ വൃക്ഷങ്ങൾ വഴി എത്രമാത്രം കാർബൺ സിങ്കിങ് നടത്താൻകഴിയും എന്നത് കണക്കാക്കിയാകും ഫണ്ട് ലഭിക്കുക . നിലവിലെ വന നിയമം ഹരിത ആവരണം വർദ്ധിപ്പിക്കുന്നതിന് തടസ്സമായി മാറുന്നുതായി കണ്ടെത്തിയത്തിയതിനെത്തുടർന്നാണ് കേന്ദ്രം വന നിയമം ഭേദഗതിചെയ്ത് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത് .2030 ആകുമ്പോഴേക്കും രാജ്യത്തെ കാർബണിന്റെയും ഹരിതഗൃഹ വാതകങ്ങളുടെയും തോത് ( അധിക കാർബൺ വലിച്ച്ചെടുത്ത് ) 2.5 മുതൽ 3.0 ബില്യൺ ടൺ വരെ കാർബൺഡൈ ഒക്സൈഡിന് ( CO2 )തത്തുല്യമായ കാർബൻസിങ്കിങ് സൃഷ്ടിക്കുക എന്നതാണ് ദേശീയതലത്തിൽ നിർണ്ണയിക്കപ്പെട്ട പദ്ധതിയുടെ ലക്ഷ്യം.

രാജ്യത്തെ സാധാരണ കർഷകർക്ക് കൂടിപരിസ്ഥിതിസംരകഷണം വഴി നേട്ടമുണ്ടാക്കാൻ കഴിയുന്ന പദ്ധതി ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറെസ്റ്ററി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (ICFRE ) വഴിയാണ് നടപ്പാക്കുക . ജലസംരക്ഷണം , വന സംരക്ഷണം വഴിയാകും കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുക . പദ്ധതിയിൽ അംഗമാകുന്ന കർഷകർക്ക് ഗ്രീൻ ക്രെഡിറ്റ് സർട്ടിഫിക്കറ്റും രജിസ്‌ട്രേഷനും നൽകും .ഗ്രീൻ ക്രെഡിറ്റിന്റെ വാങ്ങലും വില്പനയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും എളുപ്പത്തിൽ കർഷകർക്ക് ഏർപ്പെടാം . ഗ്രീൻ ക്രെഡിറ്റ് പദ്ധതിയിൽ ഉൾപ്പെട്ട കർഷകന്റെ ഭൂമിയിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പ്രത്യേക ഇക്കോ മാർക്കറ്റ് വിപണികളും കേന്ദ്രസക്കർ വിഭാവനം ചെയ്തുവരികയാണ് .രജിസ്റ്റർ ചെയ്ത കര്ഷകരുടെ ഉൽപ്പന്നങ്ങളുടെ ഗുണ നിലവാര പരിശോധന നടത്തി ഗ്രീൻക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകും ,ഇതിനായി ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഴ്സനെ ആണ് ചുമതലപെടുത്തുക . കർഷകരുടെ ഉത്പന്നങ്ങൾ”ഇക്കോ മാർക്ക്” നൽകി വിറ്റഴിക്കുന്നത് വഴി കർഷരുടെ ഉത്പന്നങ്ങൾക്ക് മികച്ചവില ഉറപ്പാക്കാനാകും .

ഗ്രീൻ ക്രെഡിറ്റ് ഫണ്ട് ഇതുവരെ വനം വകുപ്പിനും വനം വകുപ്പിന്റെ ഒത്താശയോടെ പ്രവർത്തിച്ചിരുന്ന പരിസ്ഥിതി സംഘടനകൾക്കുമാണ് ലഭിച്ചിരുന്നത് .പദ്ധതി നടപ്പിക്കിയാൽ കേരളത്തിലെ കര്ഷകര്ക്ക് ഒരു ലക്ഷം കോടിയുടെ എങ്കിലും ഗ്രീൻ ക്രെഡിറ്റ് ഫണ്ട് ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .ഏലം റബ്ബർ കുരുമുളക് കാപ്പി തേയില തുടങ്ങി എല്ലാത്തരം കൃഷിചെയ്യുന്ന ഭൂമി കൈവശംവച്ചിരിക്കുന്ന കർഷകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് പുറമേ വൃക്ഷ സംരക്ഷണം വഴിയും ജല സംരക്ഷണം വഴിയും വലിയ തോതിൽ വിദേശ പണം ലഭിക്കുമെന്നതാണ് ഗ്രീൻ ക്രെഡിറ്റ് പദ്ധതിയുടെ മേന്മ .

You might also like

-