മന്ത്രി കെ രാജന്റെ  പരസ്യ സംവാദത്തിനുള്ള    വെല്ലുവിളിക്ക് മറുപടി പറയാൻ   കര്‍ഷക ഉച്ചകോടി തിരുവനന്തപുരത്ത്

ഭൂപതിവ് നിയമ ഭേദഗതി വിഷയത്തില്‍ കര്‍ഷകരുമായി എന്നുവേണമെങ്കിലും പരസ്യ സംവാദം നടത്താം എന്ന റവന്യു മന്ത്രി കെ. രാജന്റെ ഏപ്രില്‍ 16-ാം തീയതി ഇടുക്കിയിലെ മാങ്കുളത്ത് നടത്തിയ വെല്ലുവിളി ഏറ്റെടുത്തത്താണ് കർഷക ഉച്ചകോടി തിരുവനന്തപുരത്ത് സംഘടിപ്പിച്ചിട്ടുള്ളതെന്നു സംഘാടകർ അറിയിച്ചു

0
https://youtu.be/hWrLtottmac?si=VBMZAEmKRKu531qY
തിരുവനന്തപുരം  | ഭൂ പതിവ്  നിയമ  ഭേദഗതിയിൽ   മന്ത്രി കെ രാജന്റെ    വില്ലുവിളി  ഏറ്റെടുത്ത്  മന്ത്രിക്ക്  മറുപടി നല്കാൻ    കർഷക  ഉച്ചകോടി   ഇന്ന് ,  പ്രസ് ക്ലബ്ബ് ഹാളില്‍ രാവിലെ 9 മുതല്‍ 2 പി.എം. വരെയാണ് യോഗം. ഭൂപതിവ് നിയമ ഭേദഗതി വിഷയത്തില്‍ കര്‍ഷകരുമായി എന്നുവേണമെങ്കിലും പരസ്യ സംവാദം നടത്താം എന്ന റവന്യു മന്ത്രി കെ. രാജന്റെ ഏപ്രില്‍ 16-ാം തീയതി ഇടുക്കിയിലെ മാങ്കുളത്ത് നടത്തിയ വെല്ലുവിളി ഏറ്റെടുത്തത്താണ് കർഷക ഉച്ചകോടി തിരുവനന്തപുരത്ത് സംഘടിപ്പിച്ചിട്ടുള്ളതെന്നു സംഘാടകർ അറിയിച്ചു .അതേസമയം കർഷക സംഘടനകളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി കെ രാജൻ എത്തുമോ എന്നതിൽ വ്യകതയില്ല.തിരുവനന്തപുരം കര്‍ഷക ഉച്ചകോടിയില്‍ സംവാദത്തിനായി എത്തണമെന്ന് റവന്യു മന്ത്രിയോട് കര്‍ഷക ഉച്ചകോടി ഭാരവാഹികള്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. മാർച്ച് 17 ന് തൃശ്ശൂരില്‍ ആയിരുന്നു ആദ്യ ഉച്ചകോടി, ഏപ്രിൽ 2 ന് മാനന്തവാടിയിലും ഏപ്രിൽ 13 ന് കുട്ടനാട്ടിലെ എടത്വയിലും കര്‍ഷക ഉച്ചകോടികള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ മിക്ക കര്‍ഷക വിരുദ്ധ നിയമങ്ങളുടെയും നീക്കങ്ങളുടെയും പ്രഭാവകേന്ദ്രം സി.പി.ഐ. ആണെന്നായിരുന്നു മുന്‍കര്‍ഷക ഉച്ചകോടികലുടെ കണ്ടെത്തല്‍.
”കേരളത്തില്‍ 2-ാം ഭൂമി വിപ്ലവത്തിന് സമയമായി. വനംവകുപ്പ് സ്വന്തമാക്കിയ കൃഷി ഭൂമി കര്‍ഷകന്റെ അവകാശം” എന്നതടക്കമുള്ള കര്‍ഷക ഉച്ചകോടികളിലെ തീരുമാനങ്ങളും നയരൂപീകരണങ്ങളും പ്രബന്ധങ്ങളുമൊക്കെ അത് അവതരിപ്പിക്കുന്ന കര്‍ഷക നേതാക്കളുടെ വ്യക്തിപരമായ നിലപാടുകളല്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 90-ല്‍പരം ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ മീറ്റിംഗുകളിലൂടെ വിവിധ സ്വതന്ത്ര കര്‍ഷക സംഘടനാ നേതാക്കളുടെ കൂട്ടായ്മ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞവയാണ് വിവിധ വിഷയങ്ങളെ സംബന്ധിച്ച കര്‍ഷക ഉച്ചകോടിയിലെ പ്രബന്ധങ്ങള്‍. അത് വ്യക്തിപരമായി കണക്കാക്കേണ്ടതില്ല. സി.പി.ഐ. അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളെ വിശദീകരിക്കുന്നതും ചോദ്യം ചെയ്യുന്നതും വ്യക്താധിഷ്ഠിതമല്ല മറിച്ച് കര്‍ഷകപക്ഷ വിശദീകരണം മാത്രമാണ്.
കടബാദ്ധ്യതകളിലും വന്യജീവി ആക്രമണങ്ങളിലും മരണമടഞ്ഞ കര്‍ഷക സഹോദരങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഉച്ചകോടിയില്‍ സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ പ്രതിനിധി സുജി മാസ്റ്റര്‍ സ്വാഗത പ്രസംഗം നടത്തും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് രണ്ടാം ഭൂപരിഷ്‌കരണ വിപ്ലവ പ്രഖ്യാപനം നടത്തി കര്‍ഷക ഉച്ചകോടികളുടെ പ്രസക്തിയെക്കുറിച്ചും കര്‍ഷക മുന്നേറ്റങ്ങളുടെ വിഷയാധിഷ്ഠിത ഏകോപന നീക്കങ്ങളുടെ ആരംഭം കുറിക്കല്‍ എന്ന വിഷയത്തെ ആടിസ്ഥാനമാക്കി അധ്യക്ഷപ്രസംഗം നടത്തും.
 രണ്ടാം ഭൂപരിഷ്‌കരണ വിപ്ലവത്തിന്റെ നിയമ അടിത്തറ, കൃഷിഭൂമി കര്‍ഷകന്റെ അവകാശം, 1970 ന് ശേഷം വനംവകുപ്പ് കൈയ്യേറിയ മുഴുവന്‍ കൃഷിഭൂമിയും പൂര്‍ണ്ണമായും തിരിച്ചെടുക്കല്‍, ഭൂരഹിത പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ആദിവാസി ദളിത വിഭാഗങ്ങള്‍ക്കും ഭൂരഹിത കര്‍ഷകര്‍ക്കും ഭൂമി നല്‍കല്‍ – വാദ്ഗാനലംഘനങ്ങളുടെ മാങ്കുളം മോഡല്‍ – എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രമുഖ കര്‍ഷക നിയമജ്ഞന്‍ അഡ്വ. ജോണി കെ. ജോര്‍ജജ് കർഷക  ഉച്ചകോടി  ഉദ്ഘാടന ചെയ്ത് സംസാരിക്കും .
 മാങ്കുളം കര്‍ഷക പ്രതിസന്ധിയെപ്പറ്റി മാങ്കുളം പീഡിത കര്‍ഷക അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ സിബി ജോസ് ആറ്റുപുറം വിശദീകരണം നടത്തും.”ഡല്‍ഹി കര്‍ഷക സമരവും കര്‍ഷക നിലപാടുകളും ഇടതുപക്ഷ നിലപാടുകളിലെ വൈരുദ്ധ്യങ്ങളും” എന്ന വിഷയത്തെ സംബന്ധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജുവും കര്‍ഷകര്‍ക്കും സംഘടിതര്‍ക്കും ഇടയില്‍ ഭയാനകമായി കൂടിക്കൊണ്ടിരിക്കുന്ന വരുമാന അന്തരം: വരുമാന ശമ്പളം പെന്‍ഷന്‍ പരിധി നിയന്ത്രണ വിപ്ലവത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന വിഷയത്തെപ്പറ്റി സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ഡിജോ കാപ്പനും മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. കര്‍ഷക ഉച്ചകോടി എന്തുകൊണ്ട് സി.പി.ഐ.യെ എതിര്‍ക്കുന്നു എന്ന വിഷയത്തെ സംബന്ധിച്ച് ഇടുക്കി അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലി പ്രഭാഷണം നടത്തും.
കൃഷിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍, കര്‍ഷക വരുമാന വര്‍ദ്ധനവു നീക്കങ്ങള്‍ കര്‍ഷക ശാക്തീകരണം എന്ന  വിഷയത്തെ സംബന്ധിച്ച് കിസാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കന്‍തോട്ടം വിശദീകരിക്കും. വന്യജീവി മനുഷ്യക്കൊലപാതക വിദേശ വിദഗ്ധ പഠന സമിതിയില്‍ പൂര്‍ണ്ണമായും വന്യജീവിപക്ഷ പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തിയ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളെയും വന്യജീവി ആക്രമണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയും പരിയാരം കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ ജിന്നറ്റ് മാത്യു പ്രസംഗിക്കും. കൃഷിഭൂമി നഷ്ടപരിഹാരം നല്‍കാതെ ഏറ്റെടുത്ത് വനമാക്കാന്‍ ലോകത്തില്‍ ആദ്യമായി സി.പി.ഐ.യുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഇ.എഫ്.എല്‍. നിയമത്തെ സംബന്ധിച്ചും ഇ.എഫ്.എല്‍. നിയമം നിയമവിരുദ്ധമാണെന്ന് പരമോന്നത കോടതിവരെ വിധിച്ചിട്ടും കര്‍ഷകന്റെ കൃഷിഭൂമി നഷ്ടപരിഹാരത്തോടെ തിരികെ നല്‍കാത്ത എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളെ സംബന്ധിച്ചും ഇ.എഫ്.എല്‍. പീഡിത കൂട്ടായ്മ ചെയര്‍മാന്‍ ജോയി നിലമ്പൂര്‍ വിശദീകരണം നല്‍കും.
നിലവിലെ 27000 കോടി രൂപയുടെ സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ ചിലവില്‍ നിന്നു തന്നെ 20 ലക്ഷം കര്‍ഷകരടങ്ങുന്ന ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രതിമാസം 5000 രൂപാ സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ ആയി തന്നെ നല്‍കാമെന്നതിനെപ്പറ്റി ഒ.ഐ.ഒ.പി. പ്രതിനിധി ഷാജഹാന്‍ മണ്‍വിളയും വിഴിഞ്ഞം തുറമുഖവും മത്സ്യതൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തെ സംബന്ധിച്ച് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം പ്രതിനിധി ആന്റോ ഏലിയാസും തിരുവനന്തപുരം ജില്ലയിലെ ഭൂപതിവ് വിഷയങ്ങളും കര്‍ഷക പ്രതിസന്ധിയും എന്ന വിഷയത്തെ സംബന്ധിച്ച് ജോണ്‍ ആന്റണിയും കരയുന്ന കടല്‍ത്തീരങ്ങള്‍ യന്ത്രവല്‍കൃത കരിമണല്‍ ഖനന പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തെ സംബന്ധിച്ച് നീണ്ടകര കടല്‍ത്തീര സംരക്ഷണ പരിസ്ഥിതി പ്രവര്‍ത്തകനായ ഡി. പ്രസാദും പ്രസംഗിക്കും.ചര്‍ച്ചകള്‍ക്ക് മലനാട് രക്ഷാസമിതി ചെയര്‍മാന്‍ ഡോ. പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍ നേതൃത്വം നല്‍കും. പത്തനംതിട്ട കര്‍ഷക മുന്നേറ്റ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു ചക്കിട്ടയില്‍ ചര്‍ച്ചകള്‍ ക്രോഡീകരിക്കും. കോഴിക്കോട് വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ പ്രതിനിധി അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ കൃതജ്ഞത അര്‍പ്പിക്കും.
You might also like

-