നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 359 ആയി. 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് പ്രത്യേക കണ്ട്രോള്‍ റൂമുകള്‍ തുറന്നു. ഇന്ത്യയില്‍ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികള്‍ ദുരന്തഭൂമിയിലേക്ക് എത്തിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

കാഠ്മണ്ഡു| നേപ്പാളില്‍ കനത്ത നാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരണം 359 ആയി. 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരെ കണ്ടെത്താന്‍ വിശദവിവരങ്ങള്‍ അടിയന്തരമായി കൈമാറാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.നേപ്പാളില്‍ മിന്നല്‍ പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ അതീവ ഗുരുതരമാണ്. റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണ്ണമായി തകര്‍ന്നതോടെ ദുരന്തമേഖല ഒറ്റപ്പെട്ടു. ഇത് രക്ഷാപ്രവര്‍ത്തനത്തേയും ബാധിക്കുന്നുണ്ട്. മാനസസരോവര്‍ തീര്‍ത്ഥാടകരും ത്രിശൂലി ജലവൈദ്യുത പദ്ധതിയിലെ 73 തൊഴിലാളികളും ഉള്‍പ്പെടെ 288 പേരെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. ഇതില്‍ 33 പേര്‍ മലയാളികളാണ്.

കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് പ്രത്യേക കണ്ട്രോള്‍ റൂമുകള്‍ തുറന്നു. ഇന്ത്യയില്‍ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികള്‍ ദുരന്തഭൂമിയിലേക്ക് എത്തിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. നേപ്പാള്‍ ദുരന്തത്തില്‍ ഏകോപനത്തിനായി തമിഴ്‌നാട്ടിലെ നാല് മന്ത്രിമാര്‍ ഡല്‍ഹിക്ക് പുറപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള 57 പേരാണ് ദുരന്തത്തില്‍ കുടുങ്ങിയത്. ഇതില്‍ 21 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
നേപ്പാൾ പ്രളയ മേഖലയിൽ ആശയവിനിമയം സാധിക്കാത്ത മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം തേടിയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. 53 പേരുമായാണ് ഇനിയും ആശയവിനിമയം സാധ്യമാകാത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒരു ​ഗ്രാമം തന്നെ ഒലിച്ച് പോകുന്നത് നേരിട്ട് കണ്ടതായി ഇന്ത്യക്കാരായ ദൃകസാക്ഷികൾ പറഞ്ഞു.

നേപ്പാളിൽ രൂക്ഷമായ വെള്ളപ്പൊക്കം തുടരുന്നതിനിടെ ഇന്ത്യ സഹായവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുമായി സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്ത്യ ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ഗഡു കാഠ്മണ്ഡുവിലേക്ക് അയച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ മാനുഷിക സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്ന് മോദി അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് ഏകദേശം 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത്. താൽക്കാലിക ഷെൽട്ടറുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, അവശ്യ മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ സഹായത്തിനായി സി-17 വിമാനം, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ, സാങ്കേതിക വിദഗ്ധർ എന്നിവരെയും ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്.
നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പാലങ്ങൾ തകരുകയും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി ഇന്ത്യൻ അധികൃതർ നേപ്പാൾ ഏജൻസികളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യക്കാരെ സഹായിക്കുന്നതിനായി നേപ്പാളിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു 977 985 131 6807, 977 970 910 7500) എന്നി നമ്പറുകളിൽ വിളിച്ചു വിവരങ്ങൾ തിരക്കാവുന്നതാണ്

You might also like

-