വനിതാ അംഗത്തെ കുളത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാ”വീണുപോകുന്നത് കുളത്തിലേക്ക് മാത്രമല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് കൂടിയാണ്

സ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് കൂടിയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കുള ഉദ്ഘാടനത്തിനിടെ പാർട്ടിയിലെ തന്നെ മറ്റൊരു അംഗം വനിതാ അംഗത്തെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു

മുസ്ലിം ലീഗ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കുളം ഉദ്ഘാടന ചടങ്ങിനിടെ വനിതാ അംഗത്തെ കുളത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രമുഖ ഇസ്‌‌ലാമിക പ്രഭാഷകനും കാന്തപുരം സുന്നി വിഭാഗം നേതാവുമായ വഹാബ് സഖാഫി മമ്പാട്. ഇവിടെ ശരിക്കും വീണുപോകുന്നത് കുളത്തിലേക്ക് മാത്രമല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് കൂടിയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കുള ഉദ്ഘാടനത്തിനിടെ പാർട്ടിയിലെ തന്നെ മറ്റൊരു അംഗം വനിതാ അംഗത്തെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സംഭവം മതവിരുദ്ധമായ ലിബറല്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പുതിയ തലമുറയെ ഇത്തരം അവസ്ഥകളിൽ നിന്ന് വഴിനടത്താൻ മതസംഘടനകളും നേതാക്കളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം പെണ്‍കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കെ.എം. ഷാജി പങ്കുവെച്ച ആശങ്കകൾ വളരെ ഗൗരവമുള്ളതാണെന്ന് വഹാബ് സഖാഫി ചൂണ്ടിക്കാട്ടി. പുതിയ തലമുറയെ വഴിതെറ്റിക്കുന്ന പ്രവണതകൾക്കെതിരെ അടിയന്തരമായി ഇടപെടാൻ പണ്ഡിതന്മാരും ഖാളിമാരും തയ്യാറാകണമെന്നും, ലിബറലുകളും നിരീശ്വരവാദികളും മുസ്ലിം പെണ്‍കുട്ടികളെ സ്വാധീനിക്കുന്നത് തടയാൻ വൈകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.,

വഹാബ് സഖാഫി മമ്പാട്  ഫേസ് ബുക്ക് പോസ്റ്റ്

‘മുസ്ലിം പെണ്‍കുട്ടികളിലുണ്ടാകുന്ന മാറ്റത്തെ കുറിച്ച് കെ എം ഷാജി പങ്കുവെച്ച ആശങ്ക എത്രമേല്‍ ഗൗരവതരമാണ്?.ആ മാറ്റം ശരിയായ പുരോഗതിയാണോ? ഒരു മുസ്ലിം ലീഗ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന കുളമുല്‍ഘാടന ചടങ്ങാണ്. അതെ പാര്‍ട്ടിയിലെ മെമ്പര്‍ മറ്റൊരു വനിതാ മെമ്പറെ ഉത്ഘാടന ചടങ്ങിന്റ് ഭാഗമായി കുളത്തില്‍ തള്ളി യിടുകയാണ്. ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല. ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് കൂടിയാണ്. ഈ ഒരു തലമുറയെ അഡ്രസ്സ് ചെയ്യാനുള്ള എന്താണ് മത സംഘടനകളുടെ കയ്യിലുള്ളത്? ഇത്തരം മതവിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് വീണ് പോകുന്ന പുതിയ ജെന്‍സിയെ വഴി നടത്താന്‍ എന്ത് മാര്‍ഗമാണ് സമുന്നത ഖാളിമാരുടെ മുമ്പില്‍ ഉള്ളത്. മത പണ്ഡിതര്‍ക്ക് ഈ ജെന്‍സിയെ എങ്ങനെയാണ് തിരുത്താന്‍ കഴിയുക? കെ എം ഷാജിയുടെ ആശങ്ക ഈ സമുദായം മുഖ വിലക്കെടുക്കാതെ പോവരുത്. പുതിയ തലമുറയെ പലതിന്റെയും പേരില്‍ വഴി തെറ്റിക്കുന്നത് അഡ്രസ്സ് ചെയ്ത്, പരിഹാരം കാണാന്‍ മത നേതാക്കളും സംഘടനകളും ഇനിയും വൈകിക്കൂടാ. ലിബറലുകളും നിരീശ്വര വാദികളും മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ’

You might also like

-