ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ സമരച്ചൂടിൽ തിളച്ച് മറിഞ്ഞ്

രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരാണ് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകുന്നത് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്‍റെ നീക്കം. എന്നാല്‍, ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രഖ്യാപനം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ സമരച്ചൂടിൽ തിളച്ച് മറിഞ്ഞ് ഡൽഹി . തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് സമീപം ആകാശവാണി ഭവന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. പിന്നാലെ ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി.സേവ് ഡെമോക്രസി ബാനർ ഉയർത്തിയാണ് എംപിമാരുടെ പ്രതിഷേധം. രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരാണ് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകുന്നത് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്‍റെ നീക്കം. എന്നാല്‍, ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രഖ്യാപനം.

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാരുടെ മാര്‍ച്ച്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലെ മാർച്ചില്‍ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടുത്തു.തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ആരോപണങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. ബി.ജെ.പി.ക്ക് അവരുടെ ഓഫീസ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ തന്നെ സ്ഥാപിക്കാമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ​ആർഎസ്എസ് യൂണിഫോം ധരിച്ച ​ഗ്യാനേഷ് കുമാറിന്റെ കട്ടൗട്ടുകളായാണ് പ്രതിപക്ഷ പ്രതിഷേധം. എംപി പിന്മാറായതോടെ ബലപ്രയോ​ഗത്തിലൂടെ എംപിമാരെ പൊലീസ് നീക്കി. ഇ ടി മുഹമ്മദ്‌ ബഷീർ,ഡീൻ കുര്യാക്കോസ് തുടങ്ങിയവരെ കസ്റ്റഡിയിൽ എടുത്തു നീക്കി.

രാജ്യ വ്യാപക പ്രതിഷേധത്തിന് തുടക്കമിടാനാണ് കോൺഗ്രസ് തീരുമാനം. ശനിയാഴ്ച മുതൽ വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിൻ ആരംഭിക്കും. നവംബർ 1 ന് ഡൽഹി രാം ലീലാ മൈതാനത്ത് മഹാറാലി സംഘടിപ്പിക്കും.

You might also like

-