പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ.തിരുവല്ല അർബൻ ബാങ്ക് ക്രമക്കേട് ആരോപിച്ച് ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിനെതിരെ പ്ലക്കാർഡുമായി സിപിഎം പ്രവർത്തകന്റെ ഒറ്റയാൾ പ്രതിഷേധം

തെറ്റുതിരുത്താനുള്ള വിപുലീകൃത യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ഒറ്റയാൾ പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എം സി അനീഷിനുമെതിരെ പ്ലക്കാർഡുമായി എത്തിയത്

പത്തനംതിട്ട | പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ. തിരുവല്ല അർബൻ ബാങ്കിൽ ക്രമക്കേട് ആരോപിച്ച് ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിനെതിരെ പ്ലക്കാർഡുമായി സിപിഎം പ്രവർത്തകന്‍ ഒറ്റയാൾ പ്രതിഷേധം നടത്തി. ഇയാളെ പിന്നീട് ബലമായി നീക്കി.തെറ്റുതിരുത്താനുള്ള വിപുലീകൃത യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ഒറ്റയാൾ പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എം സി അനീഷിനുമെതിരെ പ്ലക്കാർഡുമായി എത്തിയത്. തിരുവല്ല അർബൻ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ ഈ നേതാക്കൾ വായ്പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്നാണ് പരാതി. പാർട്ടി ഘടകങ്ങളിൽ നിന്ന് നീതി കിട്ടാതെ വന്നതോടെ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയെന്നാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയായ ബാലകൃഷ്ണൻ പറയുന്നത്. എന്നാല്‍, ആരോപണം ആർ സനൽകുമാർ പൂർണ്ണമായി തള്ളി. ചില ക്രിമിനൽ സംഘമാണ് വിപുലീകൃത യോഗ ദിവസം തന്നെ ബാലകൃഷ്ണനെ ഇറക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം.

പ്രവർത്തനത്തിൽ സജീവമല്ലെന്ന ചർച്ചകൾക്കിടെ മുൻമന്ത്രി വീണ ജോർജ് യോഗത്തിൽ പങ്കെടുക്കാനെത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുൻ മന്ത്രി വീണ ജോർജ് സജീവമല്ലെന്ന ചർച്ചകൾ ഉയർന്നിരുന്നു. അതിന് വിരാമമിട്ടാണ് വീണ ഇന്നത്തെ യോഗത്തിനെത്തിയത്. ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളും മറ്റ് സംഘടനാപ്രശ്നങ്ങളുമാണ് രണ്ട് ദിവസത്തെ യോഗം ചർച്ച ചെയ്യുക.

You might also like

-