എയിംസ് സ്ഥാപിക്കുന്നതില്‍ കേരളം മുന്‍ഗണനാ പട്ടികയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കിനാലൂരില്‍ സാധ്യതാ പഠനം നടത്താന്‍ ഹൈക്കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നടപടി.

കൊച്ചി |കേരളത്തിന് എയിംസ് ഇല്ലെന്ന സൂചന നല്‍കിയ കേന്ദ്ര സര്‍ക്കാര്‍. എയിംസ് സ്ഥാപിക്കുന്നതില്‍ കേരളം മുന്‍ഗണനാ പട്ടികയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പ്പര്യം. അതനുസരിച്ചാണ് മുന്‍ഗണന നല്‍കുന്നത്. കേരളം ആരോഗ്യരംഗത്ത് മികച്ചതാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, സാധ്യതാ പഠനം നടത്തിയശേഷം ഇത്തരമൊരു തീരുമാനമെടുത്തതില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു.

എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കിനാലൂരില്‍ സാധ്യതാ പഠനം നടത്താന്‍ ഹൈക്കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നടപടി. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.എന്തുകൊണ്ട് യോഗ്യത ഇല്ല, എന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ? അങ്ങനെ എങ്കില്‍ ഡല്‍ഹിയില്‍ എങ്ങനെയാണ് എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും ചീഫ് ജസ്റ്റിസ്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ട്. ആരോഗ്യ രംഗത്ത് മികച്ചു നില്‍ക്കുന്നുവെന്ന് കരുതി കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അര്‍ത്ഥമാക്കരുത്. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി ആറാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

You might also like

-