നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു,538 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി,വിദേശ സഹായത്തിന്റെ ആവശ്യമിവിദേശ സഹായത്തിന്റെ ആവശ്യമി
ദുരന്തത്തിൽ ഇതുവരെ 500-ൽ അധികം പേർ ജീവൻ വെടിഞ്ഞതായും 1,500-ലധികം ആളുകളെ കാണാതായതായും കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട്
കാഠ്മണ്ഡു| നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി – ത്രിശൂലി നദികളിലുണ്ടായ പ്രളയത്തില്‍ ജീവന്‍നഷ്ടമായ യതായി പൊലീസ് അറിയിച്ചു. ഇതുവരെ 1,545പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം ത്രിശൂലി നദീ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. ജലനിരപ്പ് ഉയരുന്നതിനാല്‍ നിലവില്‍ ത്രിശൂലി തീരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശത്ത് അഞ്ച് പേരുടെ മരണം ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 558 പേരെ കാണാതായതായാണ് ഔദ്യോഗിക കണക്ക്.
ഇതിനിടയില്‍ ടിബറ്റിലെ ഒരു ഡാം തകര്‍ന്നത് ആശങ്ക ഇരട്ടിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികളോടും രക്ഷാപ്രവര്‍ത്തകരോടും ഉയരം കൂടിയ ഇടങ്ങളിലേക്ക് മാറണമെന്നാണ് നേപ്പാള്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചൈനയിലുള്ള ഒരു തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ചൈന രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.നേപ്പാളിലെ പ്രളയത്തില്‍ ഒഴുകി വന്ന അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി ഉണ്ടായ താത്കാലിക തടാകമാണ് ഇത്. ചോച്ചന്‍ ഖോല, പുരേപു സാംഗോ നദികളുടെ സംഗമ സ്ഥാനത്താണ് ഈ തടാകം രൂപം കൊണ്ടത്.
ചൈനയുമായുള്ള അതിർത്തിക്കടുത്തായുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്താമെന്ന വിവിധ രാജ്യങ്ങളുടെ വാഗ്ദാനം നേപ്പാൾ സർക്കാർ നിരസിച്ചു. സ്വന്തം സുരക്ഷാ ഏജൻസികൾക്ക് രക്ഷാപ്രവർത്തനം വിജയകരമായി ഏകോപിപ്പിക്കാൻ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ദുരന്തത്തിൽ ഇതുവരെ 500-ൽ അധികം പേർ ജീവൻ വെടിഞ്ഞതായും 1,500-ലധികം ആളുകളെ കാണാതായതായും കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് അതിർത്തിക്കടുത്തുള്ള റസുവാ ജില്ലയിലാണ് വെള്ളപ്പൊക്കം ഏറ്റവും വലിയ നാശനഷ്ടങ്ങൾ വിതച്ചത്. മേഖലയിലെ റോഡുകളും പാലങ്ങളും ഒലിച്ചുപോവുകയും ജലവൈദ്യുത പദ്ധതികൾ തകരുകയും മുഴുവൻ നഗരഭാഗങ്ങളും മണ്ണിനടിയിലാവുകയും ചെയ്തു. കാണാതായവരിൽ വിവിധ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു.
ഇന്ത്യ, ചൈന, അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രക്ഷാസംഘങ്ങളെ അയക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നേപ്പാൾ വിദേശകാര്യ മന്ത്രാലയം അത് സൗമ്യമായി നിരസിക്കുകയായിരുന്നു. സ്വന്തം സുരക്ഷാ സേനയ്ക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്നും നിലവിൽ വിദേശ സഹായത്തിന്റെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.2015-ലെ ഗൂർഖ ഭൂകമ്പ വേളയിൽ വിദേശ രക്ഷാസംഘങ്ങളുടെ വൻതോതിലുള്ള സാന്നിധ്യം ഏകോപനത്തിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ മുൻകാല അനുഭവവും പുതിയ തീരുമാനത്തിന് പിന്നിലെ ഒരു പ്രധാന ഘടകമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സരസുവാ മേഖലയുടെ ഭൗമരാഷ്ട്രീയ സെൻസിറ്റിവിറ്റിയാണ് തീരുമാനത്തിന് പിന്നിലെന്ന അഭ്യൂഹങ്ങൾ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.
നേപ്പാൾ ഔദ്യോഗിക രക്ഷാസംഘങ്ങളെ ഒഴിവാക്കിയെങ്കിലും ഇന്ത്യ ഇതിനോടകം അടിയന്തര സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി ടെന്റുകൾ, പുതപ്പുകൾ, മരുന്നുകൾ, ഭക്ഷണസാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന 47.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലെത്തിച്ചു. കൂടാതെ തകർന്ന റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ബെയ്‌ലി പാലങ്ങളും ഇന്ത്യ സജ്ജമാക്കുന്നുണ്ട്.
അമേരിക്ക, ബ്രിട്ടൻ, ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവയും സാമ്പത്തികവും മാനുഷികവുമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായ വിദേശ പൗരന്മാരെ കണ്ടെത്താൻ നേപ്പാൾ വിദേശകാര്യ മന്ത്രാലയം പ്രത്യേക അടിയന്തര പ്രതികരണ സംഘത്തെയും (ERT) നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യക്കാരെ സഹായിക്കുന്നതിനായി നേപ്പാളിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു 977 985 131 6807, 977 970 910 7500) എന്നി നമ്പറുകളിൽ വിളിച്ചു വിവരങ്ങൾ തിരക്കാവുന്നതാണ്