ജന്തര്‍ മന്തറില്‍ സമര തീ; രാഹുലും പ്രിയങ്കയും അടക്കം പ്രതിപക്ഷ എം പിമാർ കസ്റ്റഡിയില്‍

ബലംപ്രയോ​ഗിച്ചു കൊണ്ടാണ് ഇരുവരേയും വാഹനത്തിൽ കയറ്റിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോ​ഗിച്ച് നീക്കുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ​ഗാന്ധിയേയും പൊലീസ് നീക്കുകയായിരുന്നു

ഡല്‍ഹി| മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി ജന്തര്‍ മന്തര്‍. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് പ്രതിഷേധം ഇരമ്പിയത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. അതിനിടെ പ്രിയങ്ക കയ്യില്‍ കരുതിയിരുന്ന ഭരണഘടന ഉയര്‍ത്തി. ബലംപ്രയോ​ഗിച്ചു കൊണ്ടാണ് ഇരുവരേയും വാഹനത്തിൽ കയറ്റിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോ​ഗിച്ച് നീക്കുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ​ഗാന്ധിയേയും പൊലീസ് നീക്കുകയായിരുന്നു. നിലവിൽ ഇരുവരേയും കസ്റ്റിഡിയിലെടുത്ത ബസ്സിനു മുകളിൽ പ്രവർത്തകർ കയറി നിൽക്കുകയാണ്. നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. തന്നെ ക്രൂരമായി മർദിച്ചെന്നും എന്തുവന്നാലും പിന്നോട്ടില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.

കേരള മുഖ്യമന്ത്രി വിഡി സതീശനും സമരത്തിൽ പങ്കെടുക്കാൻഡല്‍ഹിലെത്തിയിട്ടുണ്ട്. തുടർച്ചയായി നാലാംദിവസമാണ് പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്. മിന്നൽ സമരങ്ങളിലൂടെ പൊലീസിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു പ്രതിപക്ഷ നീക്കം. മല്ലികാർജുൻ ഖർഗെ വിളിച്ച ഭക്ഷണ വിരുന്നിന് എത്തിയ പ്രതിപക്ഷ എംപിമാർ ഉച്ചഭക്ഷണം ഒരുക്കിയ സാഗർ രത്ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസിൽ കയറി ജന്തർ മന്തറിലേക്ക് തിരിക്കുകയായിരുന്നു. നേതാക്കൾ കയറിയ ബസുകൾ പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി. പൊലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. പൊലീസ് വാഹനം തടഞ്ഞതോടെ പ്രിയങ്ക നടുറോഡിൽ കിടന്നു പ്രതിഷേധിച്ചു.

ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വ്യക്തമാക്കിയ രാഹുല്‍, ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് വിമര്‍ശിച്ചു. തിനിക്കെതിരായ ഓരോ എഫ്ഐആറും ഒരോ മെഡലായിട്ടാണ് കാണുന്നതെന്നും നൂറ് മെഡളാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ക്ഷണപ്രകാരമാണ് ജനപഥിലെ സാഗര്‍ രത്‌ന റെസ്റ്റോറന്റില്‍ പ്രതിപക്ഷ എംപിമാര്‍ ഒത്തുകൂടിയിരുന്നത്. ‘വോട്ട് ചോരി’ എന്ന ആരോപണം ജനങ്ങളിലേക്ക് എത്തിക്കാനും തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനുമായിരുന്നു യോഗം. ഇതിന് പിന്നാലെയാണ് മൂന്ന് ബസുകളിലായി പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധത്തിനായി ജന്തര്‍ മന്തറിലേയ്ക്ക് എത്തിച്ചേര്‍ന്ന്.

You might also like

-