സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്

വിദേശത്തു നിന്ന് വന്ന രണ്ടുപേർക്കാണ് കോവിഡ്പോസിറ്റീവ് ആയതു

0

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്.വിദേശത്തു നിന്ന് വന്ന രണ്ടുപേർക്കാണ് കോവിഡ് പോസിറ്റീവ് ആയതു .ഇടുക്കിയിൽ ചികത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആയി.രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാള്‍ കോഴിക്കോടും അടുത്തയാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായില്‍ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ ചകിത്സയിൽ. 23930 പേര്‍ നിരീക്ഷണത്തിൽ. 23596 പേര്‍ വീടുകളില്‍, 334 പേര്‍ ആശുപത്രിയില്‍. 123 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാംപിളുകള്‍ പരിശോധിച്ചു. 36002 എണ്ണം നെഗറ്റീവ്

You might also like

-