411 കോടി രൂപ വായ്​പയെടുത്ത് മുങ്ങിയ അരി വ്യാപാരികൾക്കെതിരെ സി ബി ഐ അന്വേഷണം

ഡൽഹി ആസ്​ഥാനമായുള്ള രാംദേവ്​ ഇൻറർനാഷനൽ ലിമിറ്റഡിന്റെ പ്രമോട്ടർമാർക്കെതിരെയാണ് പാരാതി.ഇന്ത്യയിൽ നിന്നും ബസുമതി അരി കയറ്റുമതി ചെയ്യുന്നവരാണ് ഇവർ വയ്പായിടുത്ത മൂവരും രാജ്യവിട്ട ശേഷമാണ് ഇവരുടെ തട്ടിപ്പു സംബന്ധിച്ചപ്രതിയുമായി എസ്.ബി.ഐ സി.ബി.ഐയെ സമീപിക്കുന്നത്

0

ഡൽഹി: സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ ഉൾപ്പെടെ ആറുശാഖകളിൽ നിന്നും ​ 411 കോടി രൂപ വായ്​പയെടുത്ത് മുങ്ങിയ മൂന്നു വ്യവസായികൾക്കെതിരെ സി.ബി.ഐ കേസ്സെടുത്തു . ഡൽഹി ആസ്​ഥാനമായുള്ള രാംദേവ്​ ഇൻറർനാഷനൽ ലിമിറ്റഡിന്റെ പ്രമോട്ടർമാർക്കെതിരെയാണ് പാരാതി.ഇന്ത്യയിൽ നിന്നും ബസുമതി അരി കയറ്റുമതി ചെയ്യുന്നവരാണ് ഇവർ വയ്പായിടുത്ത മൂവരും രാജ്യവിട്ട ശേഷമാണ് ഇവരുടെ തട്ടിപ്പു സംബന്ധിച്ചപ്രതിയുമായി എസ്.ബി.ഐ സി.ബി.ഐയെ സമീപിക്കുന്നത് .പശ്ചിമേഷ്യ, യൂറോപ് എന്നിവിടങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്ന രാം ദേവ് ഇന്റർ നാഷണലിനും അതിന്റെ ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവർക്കുമെതിരെയാണ് സി.ബി.ഐ കേസെടുത്തത്.

എസ്‌ബി‌ഐക്ക് പുറമെ കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഐ‌ഡി‌ബി‌ഐ, സെൻ‌ട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങൾ.അതേസമയം 2016 മുതൽ കമ്പനിയെ നിഷ്​ക്രിയ ആസ്​തി​ (എൻ.പി.എ) പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. 2016 മുതൽ കമ്പനിയെക്കുറിച്ച്​ യാതൊരു വിവരമില്ലാതിരുന്നിട്ടും എസ്​.ബി.ഐ നാലു വർഷത്തിന്​ ശേഷമാണ്​ പരാതി നൽകാൻ തയാറായതെന്ന്​ പറയുന്നു. ഏപ്രിൽ 28നാണ്​ സി.ബി.ഐ കേസെടുത്തത്.2016 ജനുവരി 27 മുതൽ കമ്പനിയെ നിഷ്​ക്രിയ ആസ്​തി​ (എൻ.പി.എ) പട്ടികയിലേക്ക്​ മാറ്റിയിരിക്കുകയാണ്​. 2016 ലെ ബാങ്ക്​ ഓഡിറ്റ്​ റിപ്പോർട്ട്​ തെറ്റായ കണക്കുകൾ കാണിച്ചിരിക്കുന്നതായും പ്രത്യേക ലാഭമുണ്ടാക്കാനായി അനധികൃതമായി സ്​ഥലവും മറ്റു മെഷിനറികളും മാറ്റിയതായും ചൂണ്ടിക്കാണിക്കുന്നു.പരാതി നൽകാൻ വൈകിയി​ട്ടില്ലെന്നാണ് എസ്​.ബി.ഐ വ്യക്തമാക്കുന്നത്. കമ്പനി അധികൃതർ മുങ്ങിയതായി കണ്ടെത്തിയിട്ട്​ ഒരു വർഷം മാത്രമേ ആയിട്ടുള്ളുവെന്നും പറയുന്നു. ​

You might also like

-