കേരളത്തിൽ കോ ലി ബി ,കമ്മ്യൂണിസ്റ്റ്കാരെ പരാജയപ്പെടുത്താൻ ബി.ജെ.പി വോട്ട് മറിച്ചിരുന്നു ഓ രാജഗോപാൽ

"കമ്മ്യൂണിസ്റ്റുകാരെ ഏതുവിധേനയും തോൽപ്പിക്കണം എന്ന കാഴ്ച്ചപ്പാടുണ്ടായിരുന്നു ഒരുകാലത്ത് ബി.ജെ.പിക്ക്. അന്ന് ജയിക്കാൻ സാധ്യതയില്ലാത്ത ബി.ജെ.പിക്ക് വെറുതെ വോട്ട് കുത്തി വോട്ട് പാഴാക്കേണ്ടതില്ല എന്ന ചിന്തയിൽ വോട്ട് മറിച്ചിരുന്നു

0

തിരുവനന്തപുരം :കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബി.ജെ.പിക്കാർ വോട്ട് മറിച്ചിരുന്നെന്ന കാര്യം പരസ്യമായി സമ്മതിച്ച് ബി.ജെ.പി എം.എൽ.എ ഒ രാജ​ഗോപാൽ. കമ്മ്യൂണിസ്റ്റുകാരെ പരാജപ്പെടുത്താൻ ഒരു കാലത്ത് ബി.ജെ.പി വോട്ട് മറിച്ചിരുന്നുവെന്നാണ് രാജ​ഗോപാൽ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ഇത്തവണ നിയമസഭയിൽ ബി.ജെ.പിയുടെ സീറ്റ് രണ്ടക്കം കടക്കുമെന്നും രാജ​ഗോപാൽ പറഞ്ഞു.

“കമ്മ്യൂണിസ്റ്റുകാരെ ഏതുവിധേനയും തോൽപ്പിക്കണം എന്ന കാഴ്ച്ചപ്പാടുണ്ടായിരുന്നു ഒരുകാലത്ത് ബി.ജെ.പിക്ക്. അന്ന് ജയിക്കാൻ സാധ്യതയില്ലാത്ത ബി.ജെ.പിക്ക് വെറുതെ വോട്ട് കുത്തി വോട്ട് പാഴാക്കേണ്ടതില്ല എന്ന ചിന്തയിൽ വോട്ട് മറിച്ചിരുന്നു. എന്നാൽ ബി.ജെ.പി ഇന്ന് സ്വന്തം കാലിൽ നിൽക്കാനായെന്നും ഒ രാജ​ഗോപാൽ പറഞ്ഞു.നേമത്ത് മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരം ബി.ജെ.പി കാഴ്ച്ചവെക്കും. കോൺ​ഗ്രസും സി.പി.എമും ഒരു പോലെ എതിരാളികളാണ് “ രാജ​ഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രിയെ ഹെലികോപ്ടർ ഉപയോ​ഗിച്ചതിന് വിമർശിച്ച കെ സുരേന്ദ്രൻ, പ്രചരണത്തിന് ഹെലികോപ്ടർ ഉപയോ​ഗിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ഹെലികോപ്ടർ ഉപയോ​ഗിക്കുന്ന കാര്യം അറിയില്ലെന്ന് രാജ​ഗോപാൽ പറഞ്ഞു. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടിയെത്താൻ ഹെലികോപ്ടർ ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.കെ.മുരളീധരൻ നേമത്ത് വന്നത് ബിജെപിക്ക് ഗുണം ചെയ്യും. ബി.ജെ.പിയെ തോൽപ്പിക്കാൻ വേണ്ടി കോൺഗ്രസ് കമ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യില്ല. കോൺഗ്രസുകാർ പാർട്ടിക്ക് വേണ്ടി തന്നെ വോട്ട് ചെയ്യുമ്പോൾ ബി.ജെ.പിയുടെ വിജയം അനായാസമാകും. ഇത്തവണ ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും രാജഗോപാൽ പറഞ്ഞു.

-

You might also like

-