കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബി.ജെ.പിക്കാർ വോട്ട് മറിച്ചു ഓ രാജഗോപാലിന്റെ ഫേസ് ബുക്ക് പേജിൽ സംഘ പരിവാറിന്റെ ശകാരവർഷം

"നാവ് ഒതുക്കാതെ എന്ത് കൺവെൻഷൻ ഉത്ഗാടിച്ചും പ്രസംഗിച്ചും എന്താണ് ഗുണം. നേമത്തെ നിങ്ങളുടെ വിജയത്തിന് പുറകിൽ ഒരുപാട് RSS ബിജെപി പ്രവർത്തകരുടെ വിയർപ്പും ത്യാഗവും ഉണ്ട് അത് മറക്കണ്ട. കമ്മികളുടെ ലെവലിലേക്ക് താണാൽ കറിവേപ്പില അച്ചുവിന്റെ ഗതിയാകും നിങ്ങൾക്കും ഓർമ്മയിരിക്കട്ടെ"ഒരാളുടെ കമന്റ്

0

തിരുവനന്തപുരം :കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബി.ജെ.പിക്കാർ വോട്ട് മറിച്ചിരുന്നെന്ന കാര്യം പരസ്യമായി സമ്മതിച്ച് ബി.ജെ.പി എം.എൽ.എ ഒ രാജ​ഗോപാലിനെതിരെ ബി ജെ പി നേതാക്കൾ രംഗത്തു . കമ്മ്യൂണിസ്റ്റുകാരെ പരാജപ്പെടുത്താൻ ഒരു കാലത്ത് ബി.ജെ.പി വോട്ട് മറിച്ചിരുന്നുവെന്നാണ് രാജ​ഗോപാൽ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ഇതിനെതിരെയാണ് രാജഗോപാലിന്റെ ഫേസ് ബുക്ക് പേജിൽ സംഘപരിവാർ പ്രവർത്തകർ ശകാരവർഷം നടത്തിയിട്ടുള്ളത് .

“നാവ് ഒതുക്കാതെ എന്ത് കൺവെൻഷൻ ഉത്ഗാടിച്ചും പ്രസംഗിച്ചും എന്താണ് ഗുണം. നേമത്തെ നിങ്ങളുടെ വിജയത്തിന് പുറകിൽ ഒരുപാട് RSS ബിജെപി പ്രവർത്തകരുടെ വിയർപ്പും ത്യാഗവും ഉണ്ട് അത് മറക്കണ്ട. കമ്മികളുടെ ലെവലിലേക്ക് താണാൽ കറിവേപ്പില അച്ചുവിന്റെ ഗതിയാകും നിങ്ങൾക്കും ഓർമ്മയിരിക്കട്ടെ”ഒരാളുടെ കമന്റ്

“വായിൽ കുറച്ച് തുണിയും തിരുകി വീട്ടിൽ ഇരുന്നോണം.വെറുതെ പ്രവർത്തകരുടെ വീര്യം കെടുത്താൻ മാമ മാധ്യമങ്ങളുടെ തിണ്ണ നിരങ്ങാണ്ട്”

 

ഓ രാജഗോപാലിന്റെ ഫേസ് ബുക്ക് പേജിലെ കമന്റുകൾ

“കമ്മ്യൂണിസ്റ്റുകാരെ ഏതുവിധേനയും തോൽപ്പിക്കണം എന്ന കാഴ്ച്ചപ്പാടുണ്ടായിരുന്നു ഒരുകാലത്ത് ബി.ജെ.പിക്ക്. അന്ന് ജയിക്കാൻ സാധ്യതയില്ലാത്ത ബി.ജെ.പിക്ക് വെറുതെ വോട്ട് കുത്തി വോട്ട് പാഴാക്കേണ്ടതില്ല എന്ന ചിന്തയിൽ വോട്ട് മറിച്ചിരുന്നു. എന്നാൽ ബി.ജെ.പി ഇന്ന് സ്വന്തം കാലിൽ നിൽക്കാനായെന്നും ഒ രാജ​ഗോപാൽ പറഞ്ഞു.നേമത്ത് മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരം ബി.ജെ.പി കാഴ്ച്ചവെക്കും. കോൺ​ഗ്രസും സി.പി.എമും ഒരു പോലെ എതിരാളികളാണ് ” രാജ​ഗോപാൽ പറഞ്ഞു.