2018-19ല്‍ കോര്‍പ്പറേറ്റ് ഫണ്ട് 876.10 കോടി; 698.082 കോടിയും വാങ്ങിച്ചെടുത്തത് ബി.ജെ.പി,മുതലാളിമാർ നൽകിയതിൽ കള്ളപ്പണവും

20,000 രൂപയ്ക്ക് മുകളില്‍ നല്‍കുന്ന ഓരോ സംഭാവനയ്ക്കും പാന്‍കാര്‍ഡ് നമ്പര്‍വേണമെന്ന് നിയമമുണ്ടെന്ന് എഡിആര്‍ പറയുന്നു.മുതാളിമാരുടെ പണം രാഷ്രിയകരിൽ എത്തിയതിൽ കണക്കിൽപ്പെടാത്ത കള്ളപ്പണവും ഉണ്ടന്നാണ് എഡിആര്‍ ന്റെ റിപ്പോർട്ടിൽ ഉള്ളത്

0

ഡൽഹി :രാജ്യത്തെ കുത്തക മുതലമാരിൽ നിന്നും 2018-19ല്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത് 876.10 കോടി; 698.082 കോടിയും ലഭിച്ചത് ബി.ജെ.പിക്ക് റിപ്പോർട് . 2017 -18 ലും മുതലമാരുടെ പണം വാരിക്കൂട്ടിയത് ബി ജെ പി തന്നെ ആയിരുന്നു.മുതലമാരുടെയും ബിസിനസ് ഗ്രോപ്പുകളുടെയും പണകൈപറ്റിയതിൽ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്സും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഈ കണക്ക് ഇന്നലെ പുറത്തുവിട്ടത്. രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസ്സിന് ലഭിച്ചത് 122.5കോടി രൂപ ആണെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഓരോ സാമ്പത്തിക വര്‍ഷവും പാര്‍ട്ടിക്ക് 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരെ കുറിച്ചുളള വിവരങ്ങള്‍ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.ഇതുപ്രകാരമുള്ള കണക്കുകൾ ശേഖരിച്ചാണ് ഇപ്പോഴത്തെ റിപ്പോർട് പുറത്തുവന്നുട്ടുള്ളത്

2018-19 വര്‍ഷത്തില്‍ ഈ കോര്‍പ്പറേറ്റുകളും ബിസിനസ് സ്ഥാപനങ്ങളും സംഭാവന ചെയ്ത, 876.10 കോടി രൂപയില്‍, 92 ശതമാനവും നല്‍കിയിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണെന്നും കണക്കുകളില്‍ പറയുന്നു. പ്രധാനമായും 1,573 കോര്‍പ്പറേറ്റുകളില്‍ നിന്നായാണ് ബി.ജെ.പിക്ക് 698.082 കോടി രൂപ ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്നായി കോണ്‍ഗ്രസിന് 122. 5 കോടിയും 17 കോര്‍പ്പറേറ്റുകളില്‍ നിന്നായി എന്‍സിപിക്ക് 11.345 കോടിരൂപയും കിട്ടി.

ഇതില്‍ ഉറവിടം അറിയാത്ത 20.54 കോടി രൂപയും ഉള്‍പ്പെട്ടിട്ടുണ്ട്. 31. 42 കോടി രൂപ നല്‍കിയ 319 കമ്പനികള്‍ നല്‍കിയ കോണ്‍ട്രിബ്യൂഷന്‍ ഫോമില്‍ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുമില്ല. 13.57 കോടി രൂപ സംഭാവന ചെയ്ത 34 കമ്പനികള്‍ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയിട്ടില്ല. ഈ തുകയുടെ 99.75 ശതമാനവും ( 13.33 കോടി) ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. 20,000 രൂപയ്ക്ക് മുകളില്‍ നല്‍കുന്ന ഓരോ സംഭാവനയ്ക്കും പാന്‍കാര്‍ഡ് നമ്പര്‍വേണമെന്ന് നിയമമുണ്ടെന്ന് എഡിആര്‍ പറയുന്നു.മുതാളിമാരുടെ പണം രാഷ്രിയകരിൽ എത്തിയതിൽ കണക്കിൽപ്പെടാത്ത കള്ളപ്പണവും ഉണ്ടന്നാണ് എഡിആര്‍ ന്റെ റിപ്പോർട്ടിൽ ഉള്ളത് .