ജോസ് കാനവുമായി കുടിക്കാഴ്ചനടത്തി പഴയ തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി

സി.പി.എം നേതാക്കളെ കാണാതെ ആദ്യം തന്നെ തങ്ങളുടെ ഇടത് മുന്നണി പ്രവേശനത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാണാനെത്തിയത് രാഷ്ട്രീയ തന്ത്രമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

0

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. എം.എന്‍ സ്മാരകത്തിലെത്തിയാണ് കാനം-ജോസ് കെ മാണി കൂടിക്കാഴ്ച നടന്നത്.എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. മുന്നണി പ്രവേശം ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. സിപിഐ തങ്ങളെ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നെന്നും പഴയ തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

എന്നാല്‍ സി.പി.എം നേതാക്കളെ കാണാതെ ആദ്യം തന്നെ തങ്ങളുടെ ഇടത് മുന്നണി പ്രവേശനത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാണാനെത്തിയത് രാഷ്ട്രീയ തന്ത്രമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. യു.ഡി.എഫില്‍ ഒന്നും നേടാനാകാതെ വെന്‍റിലേറ്ററിലായ പാര്‍ട്ടികളുടെ അഭയകേന്ദ്രമല്ല ഇടതുമുന്നണിയെന്നും അവര്‍ വന്നതുകൊണ്ട് കാര്യമായ ഗുണമുണ്ടാകില്ലെന്നും നേരത്തെ കാനം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണി-കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച എന്നതും ശ്രദ്ധേയമാകുന്നത്.