ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും

അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന7വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത.സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസ് അറിയിച്ചിട്ടുണ്ട്.അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്

0

ഇടുക്കി| കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും.പൊള്ളലേറ്റ വയസ്സുകാരന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.അമ്മക്കെതിരെ കേസെടുക്കുകയും ചെയ്തു.പൊള്ളലേറ്റ കുട്ടിയുടെ നാലു വയസ്സുള്ള സഹോദരി അമ്മക്കൊപ്പമുണ്ട്.

അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന7വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത.സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസ് അറിയിച്ചിട്ടുണ്ട്.അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്.രണ്ട് കൈയ്ക്കും,കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.കണ്ണിൽ മുളക് പൊടി തേച്ചതായും പരാതിയുണ്ട്. സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. മുൻപും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്

You might also like

-