കാട്ടാന ശല്യം..ദേവികുളത്ത് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്

യനാട്ടിൽ നിന്നുള്ള ആർ.ആർ.ടി.സംഘവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാരും യോഗത്തിൽ പങ്കെടുക്കും. വനം, പോലീസ്, ഫയർഫോ

0

ഇടുക്കി | കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസറായ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ് അരുണിന്‍റെ നേതൃത്വത്തിൽ ദേവികുളത്തുള്ള മൂന്നാർ ഡി.എഫ്.ഒ.ഓഫീസിലാണ് യോഗം. വയനാട്ടിൽ നിന്നുള്ള ആർ.ആർ.ടി.സംഘവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാരും യോഗത്തിൽ പങ്കെടുക്കും. വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പ്രശ്നബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ആർ.ആർ.ടി.സംഘത്തിൻറെ തുടർ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും. അപകടകാരികളായ ആനകളെ പിടികൂടേണ്ടി വന്നാൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനാണ് യോഗം.

ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട് RRT റേഞ്ച് ഓഫീസർ എൻ രൂപേഷിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയിട്ടുള്ളത് . കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക. അരിക്കൊമ്പനെയായിരിക്കും കൂടുതൽ നിരീക്ഷിക്കുക. ആനകളുടെ എല്ലാ വശങ്ങളിൽ നിന്നുമുള്ള ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോൾ ആനകളെ നിരീക്ഷിക്കുന്ന വാച്ചർമാരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ആനകളെ മയക്കുവെടി വയ്ക്കേണ്ട സ്ഥലം, കുങ്കിയാനകൾ, വാഹനങ്ങൾ എന്നിവ എത്തിക്കേണ്ടിടം എന്നിവയും കണ്ടെത്തേണ്ടതുണ്ട്.
വനം വകുപ്പ് വാച്ചർ അടക്കം കാട്ടന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ കുറ്റമറ്റ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പഠനം സംഘം നൽകുന്ന റിപ്പോ‍‍ട്ടിൻറെ അടിസ്ഥാനത്തിൽ പത്താം തീയതി വനംവകുപ്പ് ഉന്നത തല യോഗം നടക്കും. അതിനു ശേഷമായിരിക്കും ഡോ. അരുൺ സഖറിയ അടക്കമുള്ളവ‍ർ എത്തുക. മയക്കുവെടി വയ്ക്കുമ്പോൾ ഇടുക്കിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യകതകളും ആനയിറങ്കൾ ഡാമുമാണ് വലിയ വെല്ലുവിളിയാകുക. കാലവസ്ഥ പ്രതികൂലമായാൽ നടപടികൾക്ക് കാലതാമസമുണ്ടായേക്കും എന്നാണ് വനം വകുപ്പ് പറയുന്നത്

You might also like