ഇടുക്കി നെടുങ്കണ്ടത്ത് തടി കയറ്റുന്നതിനിടെ വീണ് പരിക്കേറ്റ ചുമട്ടു തൊഴിലാളി മരിച്ചു.

ദേഹത്തേക്ക് തടി വീണു പരിക്കേറ്റു കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴി മരണമടഞ്ഞു

0

നെടുങ്കണ്ടം | ഇടുക്കി നെടുങ്കണ്ടത്ത് തടി കയറ്റുന്നതിനിടെ വീണ് പരിക്കേറ്റ ചുമട്ടു തൊഴിലാളി മരിച്ചു. രാമക്കൽമേട്‌ വെട്ടിക്കൽ അജയൻ (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് തൂക്കുപാലത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ദേഹത്തേക്ക് തടി വീണു പരിക്കേറ്റു കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴി മരണമടഞ്ഞു. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ. സബിത മക്കൾ. അർജുൻ, ആദിത്യൻ.

You might also like