ഏഴുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു കണ്ണിൽ മുളക്പൊടി വിതറി

അടുത്ത വീട്ടിലെ ടയര്‍ എടുത്ത് കത്തിച്ചതിനാണ് കുട്ടിയോട് ക്രൂരത കാണിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്

0

ഇടുക്കി| ഇടുക്കിയില്‍ ഏഴുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുമളിക്കടുത്ത് അട്ടപ്പള്ളത്താണ് സംഭവം. ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തു. അടുത്ത വീട്ടിലെ ടയര്‍ എടുത്ത് കത്തിച്ചതിനാണ് കുട്ടിയോട് ക്രൂരത കാണിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കൈയ്ക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡ് മെമ്പറും അയല്‍വാസികളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

കണ്ണിൽ മുളക് പൊടി തേച്ചതായും പരാതിയുണ്ട്. സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. മുൻപും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുന്നത് അടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

You might also like