തൃശൂരില്‍ ആംബുലന്‍സില്‍ യുവതിക്കുനേരെ പീഡനശ്രമം ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിൽ

യാത്രയ്ക്കിടെ ആംബുലൻസിൽവച്ചും പിന്നീട് ആശുപത്രിയിൽവച്ചും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം യുവതി മെഡിക്കൽ കോളജിലെ നഴ്സിനെ അറിയിച്ചു. യുവതിയുടെ ബന്ധുവെന്ന നിലയ്ക്കാണ് ദയാലാലിന്റെ പെരുമാറ്റം. ഇയാളെ പിന്നീട് പെൺകുട്ടിയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നു.

0

തൃശൂർ | തൃശൂരില്‍ ആംബുലന്‍സില്‍ യുവതിക്കുനേരെ പീഡനശ്രമം. ആത്മഹത്യയ്ക്കു ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുന്നതിനിടെയാണ് അതിക്രമമുണ്ടായത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരന്‍ ദയാലാല്‍ അറസ്റ്റിലായി.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കയ്പമംഗലം സ്വദേശിയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

നാട്ടുകാർ ചേർന്ന് യുവതിയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അവിടെനിന്നും യുവതിയെ മെഡിക്കൽ കോളജിലേക്കു മാറ്റാൻ തീരുമാനിച്ചു. എന്നാൽ യുവതിക്കൊപ്പം പോകാൻ ആരും ഉണ്ടായിരുന്നില്ല. ആ സമയത്താണ് ആശുപത്രിയിലെ താൽക്കാലിക ഇലക്ട്രിക്കൽ ജീവനക്കാരനായ ദയാലാൽ പെൺകുട്ടിക്കൊപ്പം പോകാമെന്നു സമ്മതിച്ചത്. യാത്രയ്ക്കിടെ ആംബുലൻസിൽവച്ചും പിന്നീട് ആശുപത്രിയിൽവച്ചും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം യുവതി മെഡിക്കൽ കോളജിലെ നഴ്സിനെ അറിയിച്ചു. യുവതിയുടെ ബന്ധുവെന്ന നിലയ്ക്കാണ് ദയാലാലിന്റെ പെരുമാറ്റം.
ഇയാളെ പിന്നീട് പെൺകുട്ടിയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നു. പിന്നീട് പൊലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ഞായറാഴ്ച രാത്രി ദയാലാലിനെ പിടികൂടുകയായിരുന്നു

You might also like

-