കാബൂൾ വിമാനത്താവളവും അഫ്ഗാൻ വ്യോമമേഖലയും അടച്ചതോടെ അഫ്ഗാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമം പാളി

അഫ്ഗാനിസ്ഥാനിലെ നാലു കോൺസുലേറ്റുകൾ ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ എംബസി അടയ്ക്കാൻ തീരുമാനം എടുത്തിരുന്നില്ല . ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവരാൻ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് എയർ ഇന്ത്യ വിമാനം അയക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു.

0

ഡൽഹി :കാബൂൾ വിമാനത്താവളവും അഫ്ഗാൻ വ്യോമമേഖലയും അടച്ചതോടെ അഫ്ഗാനിൽ കുടുങ്ങിപ്പോയ നയതന്ത ഉദ്യോഗസ്ഥരെയു ഇന്ത്യൻ പൗരന്മാരെയും നാട്ടിലെത്തിക്കാൻ നയതന്ത്ര ചർച്ചകളുമായി ഇന്ത്യ എംബസി ഉദ്യോഗസ്ഥരെയും അഫ്ഗാനിലെ പൗരന്മാരെയും എത്തിക്കാൻ അടിയന്തര പദ്ധതി തയ്യാറാക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗംചേർന്ന്. ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ഇന്നലെ അടിയന്തരമായി ചേരാൻ ഇന്ത്യ ശ്രമം നടത്തിയിരുന്നു .
അഫ്ഗാനിസ്ഥാനിലെ നാലു കോൺസുലേറ്റുകൾ ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ എംബസി അടയ്ക്കാൻ തീരുമാനം എടുത്തിരുന്നില്ല . ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവരാൻ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് എയർ ഇന്ത്യ വിമാനം അയക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ കാബൂൾ വിമാനത്താവളം അടച്ചതോടെ ഈ പദ്ധതി മുടങ്ങി. അഫ്ഗാൻ വ്യോമമേഖല അടച്ചതിനാൽ ഇതുവഴിയുള്ള എയർ ഇന്ത്യ വിമാനങ്ങളും ഗൾഫ് മേഖല വഴി തിരിച്ചുവിടുകയാണ്.

സ്ഥിതിഗതികൾ വിലയിരുത്താൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യ ഉൾപ്പടെയുള്ള സുഹൃദ് രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ട്.അന്താരാഷ്ര സമീപനം ഇന്ത്യക്ക് അനുകൂലമായാൽ താലിബാൻ കടുത്ത ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നാണ് ഇന്ത്യ കരുതുന്നത് .അതേസമയം താലിബാനെ വിശ്വസികുനില്ലന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു .
ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ഈ മാസം ഇന്ത്യയ്ക്കാണ്. ഇന്നലെ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കാനുള്ള നീക്കഇന്ത്യ നടത്തിയിരുന്നു . ഇക്കാര്യത്തിൽ സമവായം ഉണ്ടാകാത്ത സാഹചര്യത്തിൽ യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം ഡൽഹിയിൽ അഫ്ഗാൻ എംബസി ഇപ്പോഴും പ്രവർത്തനം തുടരുകയാണ്. എന്നാൽ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ചിലർ ഹാക്ക് ചെയ്തു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .അഫ്ഗാനിലെ സാഹചര്യത്തെക്കുറിച്ച് കരുതലോടെയാണ് ഇന്ത്യനോക്കികാണുന്നത് .അഫ്ഗാനിൽ അകപ്പെട്ട ഇടക്കാരെ നാട്ടിലെത്തിക്കാൻ യു എസ് സൈന്യത്തിന്റെ സഹായം തേടുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി.

അഫ്ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ചൊവ്വാഴ്ച കാബൂളിൽ താലിബാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ സമീർ കാബുലോവ് പറഞ്ഞു, മോസ്കോയുമായുള്ള “പെരുമാറ്റത്തിന്റെ” അടിസ്ഥാനത്തിൽ പുതിയ സർക്കാരിനെ അംഗീകരിക്കാനോ എന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

-

You might also like

-