ബി. അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
എം ജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാനാക്കി. സ്നേഹിൽ കുമാർ സിംഗാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ദിവ്യ എസ് അയ്യരെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറാകി നിയമിച്ചു
തിരുവനന്തപുരം | സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായി നിയമിച്ചു. എം ജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാനാക്കി. സ്നേഹിൽ കുമാർ സിംഗാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ദിവ്യ എസ് അയ്യരെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറാകി നിയമിച്ചു. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി. ടി വി അനുപമ ഗതാഗത സെക്രട്ടറിയാകും. ശ്രീധന്യ സുരേഷിനെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായും പ്രേംകൃഷ്ണനെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറിയായും നിയമിച്ചു ഉത്തരവിറങ്ങി.
മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കറിന് തുറമുഖ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി നൽകിയിട്ടുണ്ട്. ശർമിള മേരി ജോസഫിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് കയർ വകുപ്പിന്റെ ചുമതല കൂടി നൽകിയിട്ടുണ്ട്. പുനീത് കുമാറിനെ കേരളാ ഹൗസിന്റെ റെസിഡന്റ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കി. തദ്ദേശ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ടി വി അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അനുപമയ്ക്ക് വിമാനത്താവളത്തിന്റെയും മെട്രോ റെയിലിന്റെയും അധിക ചുമതല എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ ആൻഡ് എംഡിയായി നിയമിച്ചു. ദേവസ്വം വകുപ്പിന്റെ ചുമതലയിൽ രാജമാണിക്യം തുടരും. റവന്യൂ സെക്രട്ടറി, സിവിൽ സപ്ലൈസ് ചുമതലകളിൽ നിന്ന് രാജമാണിക്യത്തെ നീക്കം. റവന്യു സ്പെഷ്യൽ സെക്രട്ടറിയായി ജീവൻ ബാബു കെ, ജലവിഭവ വകുപ്പ് സെക്രട്ടറിയായി എസ് സുഹാസ് എന്നിവരും നിയമിതരായി.